National News

രാജ്യത്ത് 24 മണിക്കൂറിനിടെ 2.4 ലക്ഷം കൊവിഡ് കേസുകള്‍

രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 2,40,842 പേര്‍ക്ക്. 3,55,102 പേര്‍ ഈ സമയത്തിനിടെ രോഗമുക്തി നേടി. 3,741 പേരാണ് ഇന്നലെ കോവിഡ് മൂലം മരിച്ചത്.

ഇന്ത്യയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,65,30,132 ആയി. ഇതില്‍ 2,34,25,467 പേര്‍ രോഗമുക്തി നേടി. വൈറസ് ബാധ മൂലം മരിച്ചത് 2,99,266 പേരാണ്. നിലവില്‍ 28,05,399 പേരാണ് ചികിത്സയിലുള്ളത്.

ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് 19,50,04,184 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

തമിഴ്‌നാട്ടില്‍ ഇന്നലെ 35,873 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. 25,776 പേര്‍ക്കാണ് രോഗ മുക്തി. 448 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ രോഗികളുടെ എണ്ണം 18,06,861 ആയി. ആകെ രോഗ മുക്തി 15,02,861. ആകെ മരണം 20,046. നിലവില്‍ 2,84,278 പേരാണ് ചികിത്സയിലുള്ളത്.

കര്‍ണാടകയില്‍ ഇന്നലെ 31,183 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗികളേക്കാള്‍ ഇരട്ടിയിലധികമാണ് ഇന്ന് രോഗ മുക്തര്‍. 61,766 പേര്‍ക്കാണ് ഇന്ന് രോഗ മുക്തി. 451 പേരാണ് ഇന്ന് മരിച്ചത്. സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം ഇതോടെ 23,98,925 ആയി. ആകെ രോഗ മുക്തി 18,91,042. ആകെ മരണം 24,658. നിലവില്‍ 4,83,204 പേര്‍ ചികിത്സയില്‍.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!