Local

വിദ്യാർത്ഥി നേതാക്കളെ വേട്ടയാടുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ ഫ്രറ്റേണിറ്റി പ്രതിഷേധം സംഘടിപ്പിച്ചു

കോഴിക്കോട് : പൗരത്വ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ ആസിഫ് തൻഹയടക്കമുള്ള വിദ്യാർത്ഥി നേതാക്കളെ വേട്ടയാടുന്ന കേന്ദ്ര സർക്കാരിന്റെ ജനാധിപത്യ വിരുദ്ധ നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ല കമ്മിറ്റി ഹെഡ് പോസ്റ്റോഫീസിന് മുൻപിൽ പ്രതിഷേധം സംഘടിപ്പിച്ചു. മാവൂർ റോഡിൽ നിന്നാരംഭിച്ച പ്രകടനം പോസ്റ്റോഫീസിന് മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ സംഗമം ജില്ല വൈസ് പ്രസിഡന്റ് സജീർ ടി സി ഉദ്ഘാടനം ചെയ്തു. പ്രവർത്തകർ പ്രതിഷേധ മുദ്രാവാക്യങ്ങൾ മുഴക്കുകയും പ്ലക്കാർഡുകൾ ഉയർത്തുകയും ചെയ്തു. ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ പാലിച്ച് നടന്ന പരിപാടിയിൽ സെക്രട്ടറിയേറ്റ് അംഗം റഈസ് കുണ്ടുങ്ങൽ, നോർത്ത് മണ്ഡലം പ്രസിഡന്റ് ഗസ്സാലി വെള്ളയിൽ, ഷാൻ മൂസ എന്നിവർ പങ്കെടുത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!