ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് പരാതികള്‍ ലഭിച്ചതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്. ഇവ പരിശോധിക്കുകയാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. അതേസമയം, മുസ്ലിം വിദ്വേഷ പരാമര്‍ശങ്ങള്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കിയെങ്കിലും അവ ആവര്‍ത്തിക്കുകയാണ് മോദി. കഴിഞ്ഞ ദിവസം താന്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമാണ്. എന്തുകൊണ്ടാണ് കോണ്‍ഗ്രസ് അത് അംഗീകരിക്കാത്തതെന്ന് മോദി ചോദിച്ചു. 2004ല്‍ ആന്ധ്രാപ്രദേശില്‍ കോണ്‍ഗ്രസ് ഭരണഘടനാ വിരുദ്ധമായി മുസ്ലിംകള്ക്ക് സംവരണം നല്കാന് ശ്രമിച്ചെന്നും മോദി ആരോപിച്ചു. രാജസ്ഥാനിലെ ടോങ്കില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുമ്പോഴാണ് മോദി വിദ്വേഷ പരാമര്‍ശം ആവര്‍ത്തിച്ചത്.
നരേന്ദ്ര മോദിയുടെ വിദ്വേഷ പ്രസംഗം;പരാതി പരിശോധിക്കുകയാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്

