National

നരേന്ദ്ര മോദിക്കെതിരെ വിദ്വേഷ പ്രസംഗത്തില്‍ നടപടിയില്ല; ബൃന്ദാ കാരാട്ട് സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിദ്വേഷ പ്രസംഗത്തിന് നിരവധി പരാതികള്‍ ലഭിച്ചിട്ടും നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍. പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ എത്തിച്ചു നല്‍കിയിട്ടും നടപടിയെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറായിട്ടില്ല. മോദിക്കെതിരായ പരാതികളില്‍ ഡല്‍ഹി പൊലീസും കേസെടുത്തിട്ടില്ല. പരാതികള്‍ ലഭിച്ച കാര്യം സ്ഥിരീകരിക്കാന്‍ പോലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറായിട്ടില്ല.

അതിനിടെ മോദിക്കെതിരെ സി.പി.എം പോളിറ്റ്ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് സുപ്രീംകോടതിയില്‍ പരാതി നല്‍കി. വിദ്വേഷ പ്രസംഗത്തിനെതിരായ മറ്റു ഹരജികള്‍ക്കൊപ്പമാണ് ഇതും പരിഗണിക്കുക. ആര് വിദ്വേഷ പ്രസംഗം നടത്തിയാലും കടുത്ത നടപടി വേണമെന്ന് സുപ്രിംകോടതി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. മോദിക്കെതിരെ കേസെടുക്കാത്തത് സുപ്രിംകോടതി ഉത്തരവിന്റെ ലംഘനമാണെന്നാണ് ഹരജിക്കാരുടെ വാദം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!