കാലിക്കറ്റ് സർവ്വകലാശാലയിലെ ഡിഗ്രി രണ്ടാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യ പേപ്പർ ആവർത്തിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാനാവശ്യപ്പെട്ട് സിൻറിക്കറ്റിനോട് ശുപാർശ ചെയ്തതായി പരീക്ഷ കൺട്രോളർ അറിയിച്ചു.ഇക്കഴിഞ്ഞ മാർച്ച് 4 ന് നടന്ന ബിരുദ രണ്ടാം സെമസ്റ്ററിലെ റൈറ്റിംഗ് ഫോർ അക്കാദമിക്ക് ആൻ്റ് പ്രൊഫഷണൽ സക്സസ് എന്ന പരീക്ഷയിലാണ് കഴിഞ്ഞ തവണത്തെ അതേ ചോദ്യങ്ങൾ അവർത്തിച്ചത്.പരാതികൾ ഉയർന്നതിനെ തുടർന്ന് ഏപ്രിൽ 12 ന് ഈ പരീക്ഷ റദ്ദാക്കിക്കൊണ്ട് സർവ്വകലാശാല ഉത്തരവിട്ടു. ഏപ്രിൽ 25 ന് പുനപരീക്ഷ നടത്തുമെന്നും റദ്ദാക്കിക്കൊണ്ട് ഇറക്കിയ ഉത്തരവിൽ പറയുന്നു.
എന്നാൽ പരീക്ഷ റദ്ദാക്കാനുള്ള കാരണം വ്യക്തമാക്കിയിരുന്നില്ല. ഇതോടെ വിദ്യാർത്ഥികൾ പ്രതിഷേധവുമായിറങ്ങി. പ്രതിഷേധം കടുത്തതോടെയാണ് കുറ്റക്കാർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്യാൻ പരീക്ഷ കൺട്രോളർ തീരുമാനിച്ചത്. പുന: പരീക്ഷ ഏപ്രിൽ 25 ന് തന്നെ നടക്കുമെന്നും പരീക്ഷ കൺട്രോളർ അറിയിച്ചു.

