National News Trending

ഓക്സിജൻ ലഭിക്കാൻ ഞാൻ ആരോടാണ് സംസാരിക്കേണ്ടത്?; മോദിയോട് കെജ്‌രിവാൾ

പ്രധാനമന്ത്രി വിളിച്ചു ചേർത്ത മുഖ്യമന്ത്രിമാരുടെ കോവിഡ് അവലോകന യോഗത്തിൽ നിസ്സഹായത വിവരിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഡൽഹിയിലെ ആശുപത്രികളിലേക്ക് ഓക്സിജൻ ലഭ്യമാക്കാൻ ആരോടാണ് ചോദിക്കേണ്ടതെന്ന് പറഞ്ഞ് തരൂ എന്നാണ് കെജ്‌രിവാൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദിച്ചത്. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ കർശന നടപടിയെടുത്തില്ലെങ്കിൽ ഡൽഹിയിൽ ഒരു ദുരന്തം തന്നെ ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഡൽഹി നഗരത്തിലുടനീളം ഓക്സിജൻ ക്ഷാമം രൂക്ഷമാണെന്ന് കെജ്‌രിവാൾ പ്രധാനമന്ത്രിയെ അറിയിച്ചു. ഡൽഹിയിൽ ഓക്സിജൻെറ വലിയ കുറവുണ്ട്. ഇവിടെ ഓക്സിജൻ ഉത്പാദിപ്പിക്കുന്ന പ്ലാൻറ് ഇല്ലെങ്കിൽ ഡൽഹിയിലെ ആളുകൾക്ക് ഓക്സിജൻ ലഭിക്കില്ലേ? -കെജ്‌രിവാൾ യോഗത്തിൽ ചോദിച്ചു.

മറ്റ് സംസ്ഥാനങ്ങൾ ഡൽഹിയിലേക്കുള്ള ഓക്സിജൻ വിതരണം തടഞ്ഞെന്നും, ട്രക്കുകൾ തടയുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ വിളിക്കണമെന്നും അദ്ദേഹം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഓക്സിജൻ വിതരണത്തിന് സഹായിക്കൂ എന്ന് കെജ്‌രിവാൾ യോഗത്തിൽ അഭ്യർത്ഥിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!