കേരളത്തില്‍ വാക്സീൻ വിതരണം സാധാരണ ഗതിയിലേക്ക്. വാക്സീൻ ക്ഷാമത്തിന് താല്‍കാലിക പരിഹാരമായി കഴിഞ്ഞ ദിവസം അഞ്ചര ലക്ഷം ഡോസ് കൊവിഷീൽഡ് വാക്സീൻ കേരളത്തിലെത്തിച്ചിരുന്നു. തിരുവനന്തപുരം മേഖലക്ക് രണ്ടരലക്ഷവും എറണാകുളം കോഴിക്കോട് മേഖലകള്‍ക്ക് ഒന്നരലക്ഷം വീതവുമാണെത്തിയത്.
ഓണ്‍ലൈൻ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണിപ്പോൾ വാക്സീൻ നല്‍കുന്നത്. ഇതോടെ വാക്സിനേഷൻ കേന്ദ്രങ്ങളിലെ തിക്കും തിരക്കും ഒഴിവായി. ഓണ്‍ലൈൻ രജിസ്റ്റര്‍ ചെയ്ത് സമയവും സ്ഥലവും ബുക്ക് ചെയ്തെത്തുന്നവര്‍ക്ക് ആശുപത്രി അധികൃതര്‍ ടോക്കണ്‍ നല്‍കും. അതനുസരിച്ച് കാത്തിരുന്ന് കുത്തിവയ്പ്പെടുത്ത് മടങ്ങാം. സ്പോട്ട് രജിസ്ട്രേഷൻ പൂര്‍ണമായും നിര്‍ത്തിയിരിക്കുകയാണ്.
.

