കോയമ്പത്തൂർ∙ തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ ജില്ലാ കോടതി വളപ്പിൽ ഭാര്യയ്ക്കുനേരെ യുവാവിന്റെ ആസിഡ് ആക്രമണം. യുവതിക്കൊപ്പം രണ്ടു അഭിഭാഷകർക്കുകൂടി പരുക്കേറ്റു.
ഭർത്താവ് ശിവകുമാറിനെ ഒരു സംഘം അഭിഭാഷകർ പിടിച്ചുകെട്ടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഒരു കേസിന്റെ വാദം കേൾക്കാനായിരുന്നു കവിത ഇന്നു കോടതിയിൽ എത്തിയത്. കവിതയെയും പരുക്കേറ്റവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.