National News

ലോണുകളുടെ മൊറട്ടോറിയം നീട്ടില്ല ;സുപ്രീം കോടതി

കോവിഡ് കാലത്തെ ലോണുകളുടെ മൊറട്ടോറിയം നീട്ടില്ല. സുപ്രീം കോടതിയുടേതാണ് ഉത്തരവ്. സാമ്പത്തിക കാര്യങ്ങളിൽ ജുഡീഷ്യറിക്ക് ഇടപെടുന്നതിൽ പരിമിതിയുണ്ട്. സർക്കാറാണ് ഇക്കാര്യങ്ങളിൽ മുൻഗണനകൾ തീരുമാനിക്കേണ്ടതെന്നും കോടതി. മൊറട്ടോറിയത്തിന്‍റെ കാലാവധി നീട്ടുന്ന കാര്യത്തിലോ മൊറട്ടോറിയം പ്രഖ്യാപിച്ച വായ്പകളുടെ പരിധിയിലോ ഇടപെടില്ലെന്ന് സുപ്രീം കോടതി അറിയിച്ചു. ഹരജി തീർപ്പാക്കി.
കോവിഡ് പശ്ചാത്തലത്തിലാണ് കഴിഞ്ഞ വർഷം മാർച്ച് 27ന് മൂന്ന് മാസത്തെ മൊറട്ടോറിയം റിസർവ് ബാങ്ക് പ്രഖ്യാപിച്ചത്. പിന്നീട് മൂന്ന് മാസം കൂടി കാലാവധി നീട്ടി നൽകി. ഇതിനിടെയാണ് മൊറട്ടോറിയം കാലാവധി നീട്ടണമെന്നും, പിഴപ്പലിശ ഈടാക്കരുതെന്നുമുള്ള ഹർജികൾ സുപ്രീംകോടതിയിൽ എത്തിയത്. ആറ് മാസം കൂടി മൊറട്ടോറിയം നീട്ടണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹരജി നല്‍കിയത്.
ലോക്ഡൗൺ കാലത്തെ ഏർപ്പെടുത്തിയ മൊറട്ടോറിയത്തിന്‍റെ കാലാവധി നീട്ടണമെന്ന ഹർജികളിലാണ് സുപ്രീംകോടതിയുടെ വിധി. ഇക്കാലത്തെ വായ്പകളുടെ പിഴപ്പലിശ ഒഴിവാക്കാത്തതും ഹരജിക്കാർ ചോദ്യം ചെയ്തിരുന്നു.

മൊറട്ടോറിയം കാലയളവിലെ രണ്ട് കോടി രൂപ വരെയുള്ള വായ്പകൾക്ക് പിഴപ്പലിശ ഈടാക്കില്ലെന്ന് കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നു. ഇത് തിരികെ നൽകാൻ നടപടി സ്വീകരിച്ചുവെന്ന് കേന്ദ്രസർക്കാരും, റിസർവ് ബാങ്കും കോടതിയെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റ് മുപ്പത്തിയൊന്ന് വരെ വായ്പ തിരിച്ചടവ് മുടങ്ങിയ ബാങ്ക് അക്കൗണ്ടുകളെ കിട്ടാക്കടമായി പ്രഖ്യാപിക്കരുതെന്ന ഇടക്കാല ഉത്തരവ് പിൻവലിക്കണമെന്ന് റിസർവ് ബാങ്ക് ആവശ്യപ്പെട്ടിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!