എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ സിപിഐഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥയില്‍ നിന്ന് വിട്ടു നിൽക്കുന്നുവെന്ന വാര്‍ത്തകളോട് പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. എല്‍ഡിഎഫ് കണ്‍വീനര്‍ക്ക് എവിടെ വെച്ച് വേണമെങ്കിലും ജാഥയുടെ ഭാഗമാകാമെന്നും കണ്ണൂരില്‍ തന്നെ പങ്കെടുക്കണമെന്ന് പറയുന്നത് ശരിയല്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.’അദ്ദേഹം മനഃപൂർവം വിട്ടുനിൽക്കുന്നതല്ല. ജയരാജന് ഒരു അതൃപ്തിയും ഇല്ല. ഉദ്ഘടനത്തിന് ക്ഷണിച്ചിരുന്നു. അദ്ദേഹം കുറച്ച് കാലമായി ചികിത്സയിലാണ്. ചികിത്സിക്കാൻ വിടില്ലെന്ന് പറഞ്ഞാൽ ശരിയല്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
സർക്കാരിനെതിരെ യു ഡി എഫും ബി ജെ പി യും കൈ കോർത്ത് സമരം നടത്തുകയാണ്.ചാവേർ സമരം ഒഴിവാക്കിയാൽ സി.പി.എമ്മിന്റെ അധിക സുരക്ഷയും ഒഴിവാക്കും. പാർട്ടിയെ നവീകരിക്കാനുള്ള പ്രവർത്തനങ്ങൾ തുടരും. വിളക്ക് ഒപ്പം കളയും ഉണ്ടാകും. ആ കള പിഴുത് കളയുക തന്നെ ചെയ്യും. വിള സംരക്ഷിക്കുക എന്നതാണ് പാർട്ടിക്ക് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.