തൃക്കാക്കരയില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുള്ള രണ്ട് വയസ്സുകാരിയെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് കുട്ടിയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ട്. കഴിഞ്ഞ 48 മണിക്കൂറില്‍ കുട്ടിക്ക് അപസ്മാരം ഉണ്ടായിട്ടില്ല. കുഞ്ഞ് നിരീക്ഷണത്തിലായിരിക്കുമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഇന്ന് വൈകുന്നേരം മുതല്‍ ദ്രാവകരൂരപത്തിലുള്ള ഭക്ഷണം ട്യൂബിലൂടെ കുഞ്ഞിന് നല്‍കിത്തുടങ്ങാമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.കുഞ്ഞിന്റെ ഹൃദയമിടിപ്പും രക്തസമ്മര്‍ദവും സാധാരണ നിലയിലേക്കെത്തിയത് ആശ്വാസമാകുന്നുണ്ട്. അതേസമയം കുട്ടിയെ താൻ മർദിച്ചിട്ടില്ലെന്നാണ് സംഭവത്തിൽ ഒളിവിലുള്ള ആന്റണി ടിജിൻ പറയുന്നത്. കുട്ടിക്ക് പരിക്കേറ്റ സംഭവത്തില്‍ തനിക്ക് പങ്കില്ലെന്നും സംഭവത്തില്‍ പൊലീസിനെ ഭയന്ന് മാറി നിൽക്കുകയുമാണെന്നാണ് ടിജിന്റെ പ്രതികരണം. കുട്ടിക്ക് പരിക്കേറ്റത് കളിക്കുന്നതിനിടെ ഉണ്ടായ വീഴ്ചയിലാണ്. പൊള്ളലേറ്റ പാടുകള്‍ കുന്തിരിക്കം ദേഹത്ത് വീണപ്പോള്‍ ഉണ്ടായതാണെന്നും ടിജിന്‍ പറയുന്നു.
കുഞ്ഞിനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി;കുട്ടിയുടെ ആരോഗ്യ നിലയില്‍ പുരോഗതി

