National

ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ സംഘര്‍ഷം; പൊലീസ് ഗുവാഹത്തിയില്‍ യാത്ര തടഞ്ഞു; ബാരിക്കേഡുകള്‍ പൊളിച്ച് പ്രവര്‍ത്തകര്‍;ലാത്തിച്ചാര്‍ജ്

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ സംഘര്‍ഷം. അസം പൊലീസ് ഗുവാഹത്തിയില്‍ യാത്ര തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. പ്രകോപിതരായ ന്യായ് യാത്രികള്‍ ബാരിക്കേഡുകള്‍ പൊളിച്ചു നീക്കി. പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. സംഘര്‍ഷം രൂക്ഷമായതോടെ ശാന്തരാകാന്‍ പ്രവര്‍ത്തകര്‍ക്ക് രാഹുല്‍ ഗാന്ധി നിര്‍ദ്ദേശം നല്‍കി.

താന്‍ ജനങ്ങളെ കാണുന്നത് തടയാന്‍ ആഭ്യന്തരമന്ത്രാലയം നേരിട്ട് നിര്‍ദ്ദേശം നല്‍കുകയാണെന്ന് രാഹുല്‍ഗാന്ധി ആരോപിച്ചിരുന്നു. പോലീസ് ലാത്തിച്ചാര്‍ജില്‍ നേതാക്കള്‍ അടക്കമുള്ളവര്‍ക്ക് പരുക്കേറ്റെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ഗുണ്ടയെപ്പോലെ പെരുമാറുന്നു എന്നും പിസിസി അധ്യക്ഷന്‍ ഭൂപന്‍ ബോറ പ്രതികരിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!