കൊച്ചി: മൂവാറ്റുപുഴ പണ്ടപ്പിളളിയില്‍ കനാല്‍ ഇടിഞ്ഞുവീണു. മൂവാറ്റുപുഴ-പണ്ടപ്പിളളി റോഡിലേക്ക് ആണ് കനാല്‍ തകര്‍ന്ന് വീണത്. അപകടത്തിൽ ആളപായമില്ല. 15 അടി താഴ്ചയിലേക്ക് ആണ് നിറയെ വെളളമുളള കനാല്‍ ഇടിഞ്ഞുവീണത്.തലനാരിഴയ്ക്ക് ആണ് ദുരന്തം ഒഴിവായത്. ഒരു വാഹനം കടന്നുപോയതിന് തൊട്ടുപിന്നാലെയായിരുന്നു കനല്‍ ഇടിഞ്ഞത്. കല്ലും മണ്ണും സമീപത്തെ വീടിന്റെ മുന്‍വശത്തേക്ക് ഒലിച്ചിറങ്ങി.
മൂവാറ്റുപുഴ പണ്ടപ്പിളളിയില്‍ കനാല്‍ റോഡിലേക്ക് ഇടിഞ്ഞുവീണു; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

