Kerala News

ജനങ്ങളെ കൊവിഡിന് വിട്ടുകൊടുക്കുന്നു;കൊവിഡ് പ്രതിരോധം ഡോളോയിലാണ്, ഡോളോക്ക് നന്ദി വിമർശിച്ച് ചെന്നിത്തല

സംസ്ഥാനത്ത് നടക്കുന്നത് ഓൺലൈൻ ഭരണമാണെന്ന് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. . മന്ത്രിമാർ ഓഫീസിൽ പോലും വരുന്നില്ലസംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണ്. മരണനിരക്ക് കൂടുന്നുവെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. കൊവിഡ് കാലത്ത് തീവെട്ടിക്കൊള്ളയാണ് ആരോഗ്യവകുപ്പില്‍ നടക്കുന്നത്. യാതൊരു മുന്നൊരുക്കവും നടത്തിയില്ല. ഐസിഎംആര്‍ നിര്‍ദേശം പാടെ അവഗണിച്ചു. മുഖ്യമന്ത്രി വിദേശത്ത് ചികിത്സക്ക് പോയപ്പോള്‍ സംസ്ഥാനത്ത് ബദല്‍ സംവിധാനം ഉണ്ടാക്കിയില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ജനങ്ങളെ കൊവിഡിന് വിട്ടുകൊടുക്കുകയാണ് ചെയ്തത്.കൊവിഡ് പ്രതിരോധം ശക്തിപ്പെടുത്താൻ ധനവകുപ്പ് ഒരു രൂപ പോലും കൊടുത്തില്ല. എല്ലാത്തിനും അമേരിക്കയിലേക്ക് നോക്കി ഇരിക്കേണ്ട അവസ്ഥ ശരിയല്ല. കിറ്റ് കൊടുക്കേണ്ട സമയമാണ്. ജനങ്ങൾക്ക് കിറ്റ് നൽകണം. എല്ലാവർക്കും കിറ്റ് നൽകണം. നിലവിലെ അവസ്ഥയ്ക്ക് ലോക്ക്ഡൗൺ പരിഹാരമല്ല. ആരോഗ്യ മന്ത്രി മാത്രം വിചാരിച്ചാൽ നിയന്ത്രിക്കാൻ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു.

ആരോഗ്യമന്ത്രിക്ക് പരിചയക്കുറവുണ്ട്. അവരെ കുറ്റപ്പെടുത്തുന്നില്ല. വിവിധ വകുപ്പുകളുടെ ഏകോപനമാണ് ഇതില്‍ വേണ്ടത്. എഴുതിക്കൊണ്ടുവന്നത് ആരോഗ്യമന്ത്രി വായിക്കുന്നതിന് പകരം മറ്റൊന്നും നടക്കുന്നില്ല. നിയന്ത്രണം ലംഘിച്ച് പാര്‍ട്ടി സമ്മേളനം നടത്തിയത് രോഗവ്യാപനത്തിന് ഇടയാക്കി. മൂന്നാം തരംഗം നേരിടാന്‍ മുന്നൊരുക്കമുണ്ടായില്ല. ആശുപത്രികളില്‍ ആവശ്യമായ മരുന്നും സംവിധാനവുമില്ല. ഐസിയുവില്‍ ബെഡുകളില്ലെന്ന് പരാതിയുണ്ട്.

സർക്കാരിന്റെ വീഴ്ചകൾ എണ്ണിപ്പറഞ്ഞ് കൂടിയായിരുന്നു ചെന്നിത്തലയുടെ വിമർശനം

  1. പാർട്ടി സമ്മേളനം കൊവിഡ് വ്യാപനത്തിന് കാരണമായി
  2. കോളേജുകൾ, സ്കൂളുകൾ സമയത്ത് അടച്ചില്ല, കുടുംബശ്രീ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചില്ല
  3. മൂന്നാം തരംഗം മുൻകൂട്ടി കണ്ട് മുന്നൊരുക്കം നടത്തിയില്ല
  4. ആശുപത്രികളിൽ ആവശ്യമായ സംവിധാനങ്ങൾ ഒരുക്കിയില്ല
  5. രോഗികൾക്ക് ഗൃഹ പരിചരണം നിർദ്ദേശിക്കുന്ന സർക്കാർ, വീടുകളിൽ വൈദ്യ സഹായം എത്തിക്കാൻ സംവിധാനമൊരുക്കിയില്ല
  6. പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾ മുൻകൂട്ടി തയ്യാറാക്കിയില്ല
  7. രോഗവ്യാപനം കാരണം തൊഴിൽനഷ്ടമായവർക്ക് സഹായം എത്തിക്കുന്നില്ല

മമ്മൂട്ടിക്ക് വന്നത് കൊണ്ട് മറ്റുള്ളവർക്ക് കൊവിഡ് വരാതിരിക്കില്ലല്ലോ. പാർട്ടി സമ്മേളനത്തിൽ പങ്കെടുക്കാതിരിക്കുന്നവർക്കും കൊവിഡ് വരുന്നത് വ്യാപനം രൂക്ഷമായത് കൊണ്ടാണ്. കൊവിഡ് പ്രതിരോധം ഡോളോയിലാണ്, ഡോളോക്ക് നന്ദി എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!