ഓള് ഇന്ത്യ ഫോര്‍വേര്‍ഡ് ബ്ളോക്ക് കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125 ാം ജന്മദിനാചരണം ദേശസ്നേഹദിനമായി ആചരിച്ചു. കുന്ദമംഗലത്ത് നടന്ന സംഗമം ജില്ലാ സിക്രട്ടറി കായക്കല്‍ അഷ്റഫ് ഉദ്ഘാടനം ചെയ്തു. കെ പി ബാലഗോപാലന് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റി അംഗം ദേവദാസ് കുട്ടമ്പൂര് മുഖ്യ പ്രഭാഷണം നടത്തി.
മൊയ്തീന് കുറ്റിക്കാട്ടൂര്‍, ഗണേഷ് കാക്കൂര്‍, സഹദ് കുറ്റിച്ചിറ, എന്‍ എം സുലൈഖ, പി വി സല്‍വന്‍, സീനത്ത് എന്നിവര്‍ പ്രസംഗിച്ചു.