താന്‍ കോണ്‍ഗ്രസ് വിടുമെന്ന് പറഞ്ഞിട്ടില്ലെന്ന് കെ.വി തോമസ്. മാധ്യമങ്ങളോട് അദ്ദേഹം ദേഷ്യപ്പെടുകയും ചെയ്തു. മാധ്യമങ്ങള്‍ വാര്‍ത്ത ഉണ്ടാക്കുന്നതിന് മറുപടി പറയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന നേതാക്കൾക്കെതിരായ പരാതി തോമസ് ഇന്ന് ഹൈക്കമാൻഡ് പ്രതിനിധികളെ അറിയിക്കും. തദ്ദേശ തെരഞ്ഞെടുപ്പിൽ സഹകരിപ്പിച്ചില്ലെന്നാണ് കെ.വി തോമസിന്‍റെ പരാതി. തെരഞ്ഞെടുപ്പ് സമിതി ഗ്രൂപ്പ് വീതം വെപ്പായി മാറി. തന്നെ കുറിച്ച് അപവാദം പറഞ്ഞു പരത്തിയെന്നും തോമസിന്‍റെ പരാതി.അതേസമയം മുതിര്‍ന്ന നേതാവ് കെ.വി തോമസ് കോണ്‍ഗ്രസില്‍ തന്നെയെന്ന് ഉമ്മന്‍ചാണ്ടിയും പറഞ്ഞു. തോമസ് സമുന്നത നേതാവാണ്. കെ.വി തോമസ്ഉന്നയിച്ച പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു
താന്‍ കോണ്‍ഗ്രസ് വിടുമെന്ന് പറഞ്ഞിട്ടില്ലെന്ന് കെ.വി തോമസ്

