Kerala

ജെ.എം.എ സംസ്ഥാന പ്രസിഡന്റായി ബി. ത്രിലോചനനെയും ജനറൽ സെക്രട്ടറിയായി റോബിൻസൺ ക്രിസ്റ്റഫറെയും തിരഞ്ഞെടുത്തു

തിരുവനന്തപുരം: ജേർണലിസ്റ്റ് & മീഡിയ അസോസിയേഷൻ (ജെ.എം.എ) കേരള സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ബി. ത്രിലോചനനാണ് പുതിയ സംസ്ഥാന പ്രസിഡന്റ്. റോബിൻസൺ ക്രിസ്റ്റഫറെ ജനറൽ സെക്രട്ടറിയായും സി.ആർ. സജിത്തിനെ ട്രഷററായും തിരഞ്ഞെടുത്തു.

തിരുവനന്തപുരത്തെ സംസ്ഥാന കമ്മിറ്റി ഓഫീസിൽ വെച്ച് നടന്ന ജനറൽ ബോഡി യോഗത്തിലാണ് 2025-2027 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.​സംഘടനയുടെ ദേശീയ പ്രസിഡന്റ് വൈശാഖ് സുരേഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു.

മാധ്യമപ്രവർത്തകർ നേരിടുന്ന അവകാശ ലംഘനങ്ങൾക്കെതിരെയും തൊഴിൽപരമായ ചൂഷണങ്ങൾക്കെതിരെയും ശക്തമായ പോരാട്ടം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമപ്രവർത്തകർക്ക് സ്വതന്ത്രമായി ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കാൻ സംഘടന മുൻപന്തിയിലുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മറ്റ് ഭാരവാഹികൾ: ഷിബു ബി. (വൈസ് പ്രസിഡന്റ്), രവി കല്ലുമല, അശോക കുമാർ, എം.സി ബ്ഗത്തുള്ള കോഴിക്കോട്, എം.എ. അലിയാർ, ജോസഫ് (സംസ്ഥാന സെക്രട്ടറിമാർ). കൂടാതെ വിപുലമായ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയെയും യോഗം ഐകകണ്ഠ്യേന തിരഞ്ഞെടുത്തു.​സംസ്ഥാനത്തുടനീളം സംഘടനയുടെ പ്രവർത്തനം വ്യാപിപ്പിക്കാനും മാധ്യമപ്രവർത്തകരുടെ ക്ഷേമത്തിനായി പുതിയ പദ്ധതികൾ ആവിഷ്കരിക്കാനും യോഗം തീരുമാനിച്ചു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ ഉടൻ ചുമതലയേൽക്കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!