വിവിധ രാജ്യങ്ങളിലെ കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ജനങ്ങള്‍ അടിയന്തരമായി കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ).ചില രാജ്യങ്ങളിലെ വ്യാപനം ഒമിക്രോൺ വേരിയന്‍റിന്‍റെ ഉപവിഭാഗം ആയതിനാൽ തന്നെ ഗുരുതരമായ രീതിയിലേക്ക് രോഗം മാറുവാനുള്ള സാധ്യത കുറവാണ്.സമൂഹമാധ്യമങ്ങളിൽ കോവിഡ് ഉപവിഭാഗങ്ങളെക്കുറിച്ച് ഭീതിജനകമായ വസ്തുതകൾ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ തള്ളിക്കളയുന്നു.അകാരണമായി ഭീതി വരുത്തുന്ന ഇത്തരം സന്ദേശങ്ങളും പ്രവർത്തനങ്ങളും സ്വീകാര്യമല്ല.നിലവിലെ സാഹചര്യത്തില്‍ അന്താരാഷ്ട്ര യാത്രകള്‍ ഒഴിവാക്കണമെന്നും കോവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് എല്ലാവരും എടുക്കണമെന്നും ഐഎംഎ നിര്‍ദേശിച്ചു. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണം, സാമൂഹിക അകലം പാലിക്കണം, സാനിറ്റൈസര്‍ ഉപയോഗിക്കണം, വിവാഹം, രാഷ്ട്രീയ-സാമൂഹിക യോഗങ്ങള്‍ തുടങ്ങി കൂടുതല്‍ ആളുകള്‍ ഒത്തുചേരുന്ന പരിപാടികള്‍ ഒഴിവാക്കണമെന്നും ഐഎംഎ നിര്‍ദേശങ്ങളില്‍ പറയുന്നു.കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ രാജ്യങ്ങളിലായി 5.37 ലക്ഷം പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. യുഎസ്എ, ജപ്പാന്‍, ദക്ഷിണ കൊറിയ, ഫ്രാന്‍സ്, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലാണ് കൂടുതല്‍ രോഗികള്‍. ചൈന അടക്കമുള്ള വിദേശരാജ്യങ്ങളില്‍ പുതിയ കോവിഡ് വ്യാപനത്തിന് കാരണമായ ബിഎഫ് 7 ഒമൈക്രോണ്‍ വകഭേദം ഇന്ത്യയില്‍ നാലുപേരില്‍ സ്ഥിരീകരിച്ചിട്ടുണ്ട്
അന്താരാഷ്ട്ര യാത്രകള്‍ ഒഴിവാക്കണം,സാമൂഹിക അകലം പാലിക്കുക,മാസ്‌ക് ധരിക്കണം, മുന്നറിയിപ്പുമായി ഐഎംഎ
