സംസ്ഥാനത്ത് ഒന്‍പതു പേര്‍ക്കു കൂടി ഒമൈക്രോൺ സ്ഥിരീകരിച്ചു. എറണാകുളത്ത് ആറും തിരുവനന്തപുരത്ത് മൂന്നു പേര്‍ക്കുമാണ് വൈറസ് ബാധ കണ്ടെത്തിയത്. ഇതോടെ കേരളത്തിലെ അകെ ഒമൈക്രോണ്‍ ബാധിതരുടെ എണ്ണം 24 ആയി. യു.കെയില്‍നിന്നെത്തിയ 18-ഉം 47-ഉം വയസ്സുള്ള രണ്ടു പേര്, ടാന്‍സാനിയയില്‍നിന്നെത്തിയ യുവതി (43), ആണ്‍കുട്ടി (11), ഘാനയില്‍നിന്നെത്തിയ യുവതി (44), അയര്‍ലാന്‍ഡില്‍നിന്നെത്തിയ യുവതി (26) എന്നിവര്‍ക്കാണ് എറണാകുളത്ത് രോഗം സ്ഥിരീകരിച്ചത്.
നൈജീരിയയില്‍നിന്ന് വന്ന ഭര്‍ത്താവിനും (54), ഭാര്യയ്ക്കും (52), ഒരു സ്ത്രീയ്ക്കുമാണ് (51) തിരുവനന്തപുരത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്..ഡിസംബര്‍ 18, 19 തീയതികളില്‍ എറണാകുളം എയര്‍പോര്‍ട്ടിലെത്തിയ 6 പേരും എയര്‍പോര്‍ട്ട് പരിശോധനയില്‍ കോവിഡ് പോസിറ്റീവായിരുന്നു. അതിനാല്‍ അവരെ നേരിട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ സമ്പര്‍ക്കപ്പട്ടികയില്‍ പുറത്ത് നിന്നുള്ളവരാരുമില്ലെന്നും അധികൃതര്‍ അറിയിച്ചു.

