Kerala News

കേരള പോലീസ് ആക്ട് ഭേദഗതി ക്രൂരതയെന്ന് പ്രശാന്ത് ഭൂഷണ്‍; ദുരുപയോഗം ചെയ്യപ്പെടുമെന്നും വിമര്‍ശനം

Supreme Court reserves verdict on sentence against Prashant Bhushan over  his tweets - india news - Hindustan Times

സെക്ഷന്‍ 118 എ ഉള്‍പ്പെടുത്തിയുള്ള വിവാദ കേരള പൊലീസ് ഭേദഗതിക്കെതിരെ സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും പൊതുപ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണിന്റെ വിമര്‍ശനം. സുപ്രീം കോടതി റദ്ദാക്കിയ, ഐടി നിയമത്തിലെ വിവാദ വകുപ്പായിരുന്ന 66എയ്ക്ക് സമാനമാണിതെന്ന് പ്രശാന്ത് ഭൂഷണ്‍ ട്വീറ്റില്‍ പറയുന്നു. ഈ നിയമഭേദഗതി ക്രൂരതയാണെന്നും ഇത് എതിരഭിപ്രായങ്ങളെ നിശബ്ദമാക്കാനായി ദുരുപയോഗം ചെയ്യപ്പെടുമെന്നും അഭിപ്രായപ്പെട്ട പ്രശാന്ത് ഭൂഷണ്‍ സമാനമായ ഐടി നിയമത്തിലെ 66എ വകുപ്പ് റദ്ദാക്കിയിട്ടുണ്ടെന്ന കാര്യവും ഓര്‍മ്മിപ്പിച്ചു.

വിവാദ കേരള പൊലീസ് നിയമ ഭേദഗതി ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പുവച്ചിട്ടുണ്ട്. രൂക്ഷവിമര്‍ശനങ്ങളും പ്രതിഷേധവുമാണ് നിയമ ഭേദഗതിക്കെതിരെ ഉയര്‍ന്നിട്ടുള്ളത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ സോഷ്യല്‍മീഡിയ ആക്രമണങ്ങളെ തടയാന്‍ എന്ന പേരിലാണ് നിയമ ഭേദഗതി കൊണ്ടുവന്നിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും നിയമ മന്ത്രി എ കെ ബാലനും പൊലീസ് നിയമഭേദഗതിയെ നേരത്തെ ശക്തമായി ന്യായീകരിച്ചിരുന്നു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!