Local

അറിയിപ്പുകള്‍

ഫ്രീസോണില്‍ നിന്നും വിതരണ ചാര്‍ജ്ജ് ഈടാക്കുന്ന
ഗ്യാസ് ഏജന്‍സികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും

എല്‍.പി.ജി ഗ്യാസ് വിതരണത്തില്‍ ഗ്യാസ് ഏജന്‍സിയുടെ ഓഫീസ് (ഷോറും) പോയിന്റ് മുതല്‍ അഞ്ച് കിലോമീറ്റര്‍ വരെ (ഫ്രീസോണ്‍) ഉപഭോക്താക്കളില്‍ നിന്നും യാതൊരു വിധ വിതരണ ചാര്‍ജ്ജും ഈടാക്കാന്‍ പാടുളളതല്ല. ഫ്രീസോണില്‍  നിന്നും വിതരണ ചാര്‍ജ്ജ് ഈടാക്കുന്നതായി ഉപഭോക്താക്കള്‍ക്ക് പരാതി ഉണ്ടെങ്കില്‍ അവരുടെ പരിധിയില്‍ ഉളള താലൂക്ക് സപ്ലൈ ഓഫീസര്‍ക്കോ/സിറ്റി റേഷനിംഗ് ഓഫീസര്‍ക്കോ പരാതി നല്‍കാം. ഫ്രീസോണില്‍ നിന്നും വിതരണ ചാര്‍ജ്ജ് ഈടാക്കുന്ന ഗ്യാസ് ഏജന്‍സികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു

ജില്ലയില്‍ എക്സൈസ് വകുപ്പില്‍ വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ (നേരിട്ടുളള നിയമനം) (കാറ്റഗറി നം. 501/17) തസ്തികയുടെ നവംബര്‍ 18 ന് വന്ന ചുരുക്കപ്പട്ടികയുടെ പകര്‍പ്പ്  പി.എസ്.സി പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ജില്ലാ ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ പരിശോധനക്ക് ലഭിക്കും.

വനിതകള്‍ക്കായുളള  ജോബ് ഫെസ്റ്റ് നാളെ

കോഴിക്കോട് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ നാളെ (നവംബര്‍ 23)് രാവിലെ 10 മണി മുതല്‍ മലാപ്പറമ്പ് വനിതാ പോളിടെക്നിക് കോളേജില്‍ വനിതകള്‍ക്ക് മാത്രമായി ജോബ്ഫെസ്റ്റ് സംഘടിപ്പിക്കുന്നു. 25 ഓളം   കമ്പനികള്‍ പങ്കെടുക്കുന്ന ജോബ്ഫെസ്റ്റില്‍ മാര്‍ക്കറ്റിങ്, ഓഫീസ് സ്റ്റാഫ്, പാരാമെഡിക്കല്‍ (നേഴ്സ്, ഫാര്‍മസിസ്റ്റ്) കമ്പ്യൂട്ടര്‍ മേഖലകളിലെ ഒട്ടേറെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രവേശനം സൗജന്യമാണ്. കോഴിക്കോട് കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ മീരാദര്‍ശക് പരിപാടി ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ഐ.ഐ.എം പ്രൊഫസര്‍ ഡോ.ദീപസേത്തി മുഖ്യാതിഥി ആയിരിക്കും. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ രാവിലെ 10 മണിക്ക് ബയോഡാറ്റ/സര്‍ട്ടിഫിക്കറ്റുകള്‍  സഹിതം മലാപറമ്പ് വനിതാ പോളിടെക്നിക്കില്‍ ഹാജരാകണം. എംപ്ലോയബിലിറ്റി സെന്ററില്‍ ഒറ്റത്തവണ രജിസ്ട്രേഷന്‍ നടത്തുന്നതിനുളള സൗകര്യവും അന്നേദിവസം വനിതാ പോളിടെക്നിക്കില്‍ ഉണ്ടായിരിക്കുമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. കുടുതല്‍ വിവരങ്ങള്‍ക്ക് : 0495 – 2370176  

കാംഗ ചിത്രപ്രദര്‍ശനം

കേരള ലളിതകലാ അക്കാദമി കോഴിക്കോട് ആര്‍ട്ട് ഗാലറിയില്‍ ബബിത
കടന്നപ്പള്ളിയുടെ  ‘their lives are in their homes’ ഏകാംഗ ചിത്രപ്രദര്‍ശനം സംഘടിപ്പിക്കുന്നു. ഇന്ന് (നവംബര്‍ 22)  വൈകിട്ട് 5 മണി മുതല്‍ പ്രദര്‍ശനം ആരംഭിക്കും.

തന്റെ വീട്, പ്രകൃതി, സമകാലിക സാമൂഹികാന്തരീക്ഷം, സംരക്ഷണം, ദൈനംദിന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയെ നോക്കി കാണുന്നതിലൂടെ രൂപപ്പെടുന്ന ആശയങ്ങളെ ബിംബങ്ങളാക്കി ചിത്രങ്ങളിലേക്ക് സമന്വയിപ്പിക്കുകയാണ് ബബിത. ‘എച്ചിംഗ്’ എന്ന പരമ്പരാഗത മാധ്യമത്തില്‍ ഘട്ടംഘട്ടമായി നിര്‍മ്മിക്കാന്‍ കഴിയുന്ന ബിംബ രൂപീകരണ പ്രവര്‍ത്തനങ്ങളുടെ പ്രതിഫലനമാണ് ബബിതയുടെ ചിത്രപ്രദര്‍ശനം. പ്രദര്‍ശനം നവംബര്‍ 28 ന് സമാപിക്കും.

ഏകദിന ശില്പശാല സംഘടിപ്പിച്ചു

നോര്‍ക്ക റൂട്ട്സും സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡവലപ്മെന്റും സംയുക്തമായി പ്രവാസി പുനരധിവാസ പദ്ധതി എന്‍.ഡി പ്രേം ഏകദിന ശില്പശാല കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തി. പ്രവാസി പുനരധിവാസ പദ്ധതിയായ എന്‍.ഡി പ്രേം പ്രവാസികള്‍ക്ക് സ്വയം തൊഴില്‍ ചെയ്യാനായി 30 ലക്ഷം രൂപ വരെ വായ്പ നല്‍കും. പരമാവധി 20 ലക്ഷം രൂപയ്ക്ക് പതിനഞ്ച് ശതമാനം സബ്സിഡി നല്‍കും.

പ്രവാസികളായവര്‍ നാട്ടിലെത്തിയാല്‍ ഏതൊക്കെ ബിസിനസ് സംരംഭം തുടങ്ങാം, വ്യക്തിപരമായും പങ്കാളിത്തത്തോടെയും ഏതൊക്കെ ബിസിനസ് തുടങ്ങാം, ബാങ്കുകളിലെ വായ്പാ രീതികള്‍, പലിശ നിരക്കുകള്‍, തിരിച്ചടവ് തുടങ്ങി വിവിധങ്ങളായ വിഷയങ്ങള്‍ ശില്പശാലയില്‍ പ്രതിപാദിച്ചു.
കോഴിക്കോട്, വയനാട് ജില്ലകളിലെ പ്രവാസികളായ 150 പേര്‍ ശില്പശാലയില്‍ പങ്കെടുത്തു. സെന്റര്‍ ഫോര്‍ മാനേജ്മെന്റ ഡവലപ്മെന്റിലെ   റീജ്യണല്‍ ഓഫീസര്‍ ഷിബു.ജി, സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡവലപ്മെന്റ് കോര്‍ഡിനേറ്റര്‍ മുരളീകൃഷ്ണന്‍ എന്നിവര്‍ ക്ലാസെടുത്തു. നാളെ (നവംബര്‍ 23)  ബാങ്ക് ഓഫ് ഇന്ത്യയുമായി ചേര്‍ന്ന് എറണാകുളം വടക്കന്‍ പറവൂരില്‍ പ്രവാസികള്‍ക്കായി വായ്പ മേള സംഘടിപ്പിക്കും.  അര്‍ഹരായ പ്രവാസികള്‍ക്ക് ആ ദിവസം തന്നെ വായ്പ നല്‍കും.

കേരള മീഡിയാ അക്കാദമി വൈവ പരീക്ഷകള്‍

കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ 2018-19 ബാച്ച് പബ്ലിക് റിലേഷന്‍സ് ആന്റ് അഡ്വര്‍ടൈസിംഗ്, ജേര്‍ണലിസം & കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേര്‍ണലിസം വിദ്യാര്‍ത്ഥികളുടെ വൈവാപരീക്ഷകള്‍ യഥാക്രമം നവംബര്‍ 27, നവംബര്‍ 29, ഡിസംബര്‍ രണ്ട് തീയതികളില്‍ രാവിലെ 10.30 ന് നടക്കും. വിദ്യാര്‍ത്ഥികള്‍ മതിയായ രേഖകളോടെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തണമെന്ന് സെക്രട്ടറി അറിയിച്ചു.

കൂണ്‍ കൃഷി പരിശീലനം

കോഴിക്കോട് വേങ്ങേരി കാര്‍ഷിക മൊത്ത വ്യാപാര കേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന്ന  കര്‍ഷക പരിശീലനകേന്ദ്രം ഡിസംബര്‍ മൂന്ന്, നാല്, അഞ്ച്  തിയ്യതികളില്‍  കൂണ്‍ കൃഷിയില്‍ പരിശീലനം നല്‍കുന്നു.  താല്‍പര്യമുള്ള കര്‍ഷകര്‍ക്ക് 0495 237 3582 എന്ന നമ്പറില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യാം. ആദ്യം വരുന്നവര്‍ക്ക് മുന്‍ഗണന നല്‍കും. 35 പേര്‍ക്ക് അവസരം

ഹിന്ദി കോഴ്‌സ്:  സ്‌പോട്ട് അഡ്മിഷന്‍ ഇന്ന്

കേരള സര്‍ക്കാറിന്റെ ടിടിസിക്ക് തുല്ല്യമായി ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യുക്കേഷന്‍ കോഴ്സ് മെറിറ്റ് സീറ്റിലേക്കുളള സ്‌പോട്ട് അഡ്മിഷന്‍ ഇന്ന് (നവംബര്‍ 22)  അടൂര്‍ സെന്ററില്‍ നടക്കും. രണ്ട് വര്‍ഷം ദൈര്‍ഘ്യമുളള കോഴ്സിന് പ്ലസ് ടു 50 ശതമാനം മാര്‍ക്കില്‍ വിജയിച്ചവര്‍ക്ക് പങ്കെടുക്കാം. പ്രിന്‍സിപ്പല്‍, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂര്‍, പത്തനംതിട്ട. ഫോണ്‍ – 0473 4226028, 8547126028.

അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗ്:  പ്രാക്ടിക്കല്‍ പരീക്ഷകള്‍ 30 നകം നടത്തണം

2019 ഒക്‌ടോബര്‍ 30 വരെ കാലയളവില്‍ അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗ് പൂര്‍ത്തിയാക്കിയ ട്രെയിനികളുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ നവംബര്‍ 30 നകം അതത് എസ്റ്റാബ്ലിഷ്‌മെന്റുകളില്‍ നടത്തേണ്ടതാണെന്ന് സ്റ്റേറ്റ് അപ്രിന്റീസ്ഷീപ്പ് അഡൈ്വസര്‍ അറിയിച്ചു. എല്ലാ സ്ഥാപനമേധാവികളും മേല്‍പ്പറഞ്ഞ ട്രെയിനികളുടെ പ്രാക്ടിക്കല്‍ പരീക്ഷ  30 നകം നടത്തേണ്ടതും ഒക്ടബോര്‍ 30 നകം പരിശീലനം പൂര്‍ത്തിയാക്കിയ ട്രെയിനികള്‍ തങ്ങളുടെ സ്ഥാപനവുമായി ബന്ധപ്പെട്ട് പ്രാക്ടിക്കല്‍ പരീക്ഷകളില്‍ പങ്കെടുക്കേണ്ടതുമാണെന്ന് ട്രെയിനിംഗ് ഓഫീസര്‍ അറിയിച്ചു.

എന്റെ കൂട്: ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റിയുടെ യോഗം ഇന്ന്

എന്റെ കൂട് പദ്ധതിയുടെ സുഗമമായ നടത്തിപ്പിനും പ്രവര്‍ത്തനാവലോകനം നടത്തുന്നതിനുമായി ജില്ലാ കലക്ടര്‍ ചെയര്‍മാനായിട്ടുളള എന്റെ കൂട് പദ്ധതിയുടെ ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റിയുടെ യോഗം ഇന്ന് (നവംബര്‍ 22) ഉച്ചയ്ക്ക് 12 മണിക്ക് ജില്ലാ കലക്ടറുടെ ചേമ്പറില്‍ ചേരുമെന്ന് ജില്ലാ വനിത ശിശു വികസന ഓഫീസര്‍ അറിയിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!