തിരുവനന്തപുരം: ആറ്റിങ്ങലില്‍ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച പ്രതി അറസ്റ്റില്‍. ആറ്റിങ്ങല്‍ സ്വദേശി അദ്വൈതാണ് അറസ്റ്റിലായത്. സൗഹൃദം നടിച്ച് നിരവധി തവണ പീഡിപ്പിച്ചുവെന്നാണ് പരാതി. ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ചു; പ്രതി പിടിയില്‍

