അശ്ലീലചിത്രത്തില്‍ യുവാവിനെ കബളിപ്പിച്ച് അഭിനയിപ്പിച്ചെന്ന പരാതിക്ക് പിന്നാലെ സമാനമായ പരാതിയുമായി മലപ്പുറംകാരിയായ യുവതിയും രംഗത്തെത്തി.വെബ് സീരീസിന്റെ ചതിക്കുഴിയിൽ വീണതോടെ പുറത്തിറങ്ങി നടക്കാൻ കഴിയുന്നില്ലെന്ന് യുവതി പറഞ്ഞു. തനിക്കുണ്ടായ അവസ്ഥ മറ്റൊരു പെൺകുട്ടിക്കും ഉണ്ടാകരുത്. ഒരു പെൺകുട്ടിയും ഇനി ചതിയിൽ വീഴരുത്. നാട്ടിൽ പോകാൻ കഴിയാത്ത അവസ്ഥ എന്നും പെൺകുട്ടി വ്യക്തമാക്കി.എറണാകുളം സ്വദേശിനിയായ സംവിധായികയ്ക്കും ഒടിടി പ്ലാറ്റ്ഫോമിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് യുവതി സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഉന്നയിക്കുന്നത്. യുവതി അഭിനയിച്ച ചിത്രം അടുത്തിടെ എസ്മ ഒടിടി പ്ലാറ്റ്ഫോമിലൂടെ പുറത്ത് വന്നിരുന്നു.നേരത്തെ യുവാവിന്റെ പരാതിയിൽ വിഴിഞ്ഞം പോലീസ് രംഗത്തെത്തിയിരുന്നു.അശ്ലീല സിനിമയാണെന്ന് മനസ്സിലായതോടെ അഭിനയിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞെങ്കിലും ഭീമമായ തുക നഷ്ടപരിഹാരമായി സംവിധായിക ചോദിച്ചു. പിന്നീടാണ് സൈബര്‍ സെല്ലില്‍ പരാതി നല്‍കിയത്. എന്നാല്‍ കേസെടുത്തില്ല. തുടര്‍ന്ന് സൈബര്‍ പോലീസിന്റെ നിര്‍ദേശപ്രകാരം നേമം പോലീസില്‍ പരാതി നല്‍കാന്‍ പോയെങ്കിലും പൊലീസ് കേസെടുക്കാന്‍ തയ്യാറായില്ലെന്നും യുവതി ആരോപിക്കുന്നു.വെബ്‌സീരീസിന്റെ ആദ്യ കുറച്ചു ഭാഗങ്ങള്‍ ചിത്രീകരിച്ച ശേഷമാണ് കരാറില്‍ ഒപ്പുവയ്പിച്ചതെന്നാണ് യുവാവിന്റെ ആരോപണം. അതിനു ശേഷം അശ്ലീല ചിത്രമാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി അഭിനയിപ്പിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. കരാറില്‍ നിന്നും പിന്മാറിയാല്‍ അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സംവിധായിക ആവശ്യപ്പെട്ടതായും പരാതിയിലുണ്ട്.
അതേസമയം അശ്ലീല ഒടിടിക്ക് എതിരായ നടന്‍റെ പരാതിക്ക് പിന്നാലെ പ്രൊഡക്ഷന്‍ സ്ഥാപനവുമായി നടന്‍ ഒപ്പിട്ട കരാറിന്‍റെ വിശദാംശങ്ങള്‍ പുറത്തുവന്നു. അശ്ലീല ഉള്ളടക്കമുള്ള വെബ് സീരീസ് എന്ന് കരാറിലില്ല. ചിത്രത്ത ബാധിക്കുന്ന രീതിയിൽ ഇടപെട്ടാൽ നിർമ്മാണ ചെലവ് പൂർണ്ണമായി നഷ്ടപരിഹാരമായി ഈടാക്കുമെന്നും കരാറിൽ പറയുന്നുണ്ട്. ഒക്ടോബർ ഒന്നിനാണ് പരാതിക്കാരൻ കരാർ ഒപ്പിട്ടത്.