കുന്നുകൂടുന്ന മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉണ്ടാക്കുന്നത് മുതല്‍ പച്ചപ്പിനെ പിടിച്ചുനിര്‍ത്തുന്ന ഹരിതഗൃഹ മാതൃക വരെ കരവിരുതില്‍ തീര്‍ത്ത കൊച്ചു ശാസ്ത്രജ്ഞന്‍മാര്‍. ഉപജില്ലാ ശാസ്ത്രമേളയിലാണ് പുത്തന്‍ പരീക്ഷണങ്ങളും ആശയങ്ങളുമായി ശാസ്ത്ര പ്രതിഭകള്‍ അണിനിരന്നത്.കാവനാട് ഗവണ്‍മെന്റ് യു.പി സ്‌കൂളില്‍ ആരംഭിച്ച ഉപജില്ലാ ശാസ്ത്രമേള എന്‍. വിജയന്‍ പിള്ള എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് കൗണ്‍സിലര്‍ സോനിഷ അധ്യക്ഷയായി.
ശക്തികുളങ്ങര സെന്റ് ജോസഫ് ഹൈസ്‌കൂളും വിവിധ മത്സരങ്ങള്‍ക്ക് വേദിയാകും. വിവിധ വിഭാഗങ്ങളിലായി 92 സ്‌കൂളുകളില്‍ നിന്ന് 543 കുട്ടികളാണ് മേളയില്‍ പങ്കെടുത്തത്. ടീച്ചിങ് എയ്ഡ്, ടീച്ചേര്‍സ് പ്രൊജക്റ്റ് എന്നീ വിഭാഗങ്ങളിലും മത്സരം നടന്നു.
എല്‍. പി വിഭാഗത്തില്‍ 26 പോയന്റോടെ പട്ടത്താനം ബാലിക മറിയം എല്‍.പി.എസ് ഓവറോള്‍ ചാമ്പ്യ•ാരായി. യു.പി വിഭാഗത്തില്‍ പട്ടത്താനം ഗവണ്‍മെന്റ് എസ്.എന്‍.ഡി.പി യു.പി.എസ് 41 പോയന്റുമായി ചാമ്പ്യ•ാരായി. എച്ച്.എസ് വിഭാഗത്തില്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ അഞ്ചാലുംമൂട് (44) എച്ച്.എസ്.എസ് വിഭാഗത്തില്‍ ഗവണ്‍മെന്റ് മോഡല്‍ ബോയ്‌സ് ഹയര്‍സെക്കന്‍ഡറി (44) എന്നിവര്‍ വിജയികളായി. മേള ഒക്‌ടോബര്‍ 22ന സമാപിക്കും.