ചാത്തമംഗലം പഞ്ചായത്ത് വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ചൂലൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന ജീവിതശൈലി രോഗനിർണയ നിയന്ത്രണ പരിപാടിയായ ജീവതാളത്തിന്റെ പഞ്ചായത്ത് തല സംഘാടകസമിതി യോഗവും ശില്പശാലയും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓലിക്കൽ ഗഫൂർ നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ:വി പി എ സിദ്ദിഖ് അധ്യക്ഷനായി. മെഡിക്കൽ ഓഫീസർ ഡോ സ്മിത എ റഹ്മാൻ കർമ്മ പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുഷമ എം, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ റീന എ , ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശ്രീജ പൂളക്കമണ്ണിൽ , പ്രീതി K.P,മൊയ്തു പീടിക കണ്ടി, സതീദേവി ,സബിത സുരേഷ്, ജയപ്രകാശ് പി. ഫസീല സലിം ചന്ദ്രമതി ഹെൽത്ത് ഇൻസ്പെക്ടർ സിജു കെ.നായർ , പബ്ലിക് ഹെൽത്ത് നഴ്സ് രാജി കെ എന്നിവർ പ്രസംഗിച്ചു.
സന്നദ്ധ സംഘടന പ്രതിനിധികൾ, വ്യാപാരി വ്യവസായി സംഘടന പ്രതിനിധികൾ, കുടുംബശ്രീ ഭാരവാഹികൾ , വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ
ചടങ്ങിൽ പങ്കെടുത്തു.