Kerala kerala

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചത് ക്രിമിനല്‍ കുറ്റം; കോണ്‍ക്ലേവ് നടത്തിയാല്‍ തടയും; വി ഡി സതീശന്‍

കൊച്ചി: ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ച് ഗുരുതരമായ ക്രിമിനല്‍ കുറ്റമാണ് സര്‍ക്കാര്‍ ചെയ്തിട്ടുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമാണ്. അവരെ സംരക്ഷിക്കാന്‍ വേണ്ടിയാണ് നാലരക്കൊല്ലക്കാലമായി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഹേമ കമ്മിറ്റിയും സുപ്രീംകോടതിയും പറഞ്ഞിട്ടുള്ളത്, ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തരുതെന്നാണ്. റിപ്പോര്‍ട്ട് പുറത്തു വിടുന്നെങ്കില്‍, സുപ്രീംകോടതി പറഞ്ഞിട്ടുള്ള ഉത്തരവ് പാലിക്കണമെന്നാണ് ജസ്റ്റിസ് ഹേമ സര്‍ക്കാരിന് അയച്ച കത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ ഇതിനെ മുഖ്യമന്ത്രി വ്യാഖ്യാനിച്ച്, ഈ റിപ്പോര്‍ട്ട് ഒരിക്കലും പുറത്തുവിടരുത് എന്നാക്കിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

സിനിമാ കോണ്‍ക്ലേവ് നടത്തുമെന്നാണ് മന്ത്രി സജി ചെറിയാന്‍ പറയുന്നത്. ആരോപണ വിധേയരെയും ഇരകളെയും ഒരുമിച്ചിരുത്തി കോണ്‍ക്ലേവ് നടത്തുമെന്ന് പറയുന്നത് ഇരകളെ അപമാനിക്കലാണ്. സ്ത്രീത്വത്തിന് നേരെയുള്ള അപമാനമായിരിക്കും സിനിമാ കോണ്‍ക്ലേവ്. ഒരു കാരണവശാലും അതു നടത്താന്‍ പാടില്ല. സിനിമയിലെ എല്ലാവരും കുറ്റക്കാരൊന്നുമല്ല, എന്നാല്‍ കുറ്റം ചെയ്ത ആളുകളെ, പോക്സോ അടക്കമുള്ള കുറ്റം ചെയ്തവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വന്നേ മതിയാകൂ എന്നും സതീശന്‍ പറഞ്ഞു. സര്‍ക്കാര്‍ ഇതിനുള്ള നടപടിയെടുത്തില്ലെങ്കില്‍ പ്രതിപക്ഷം നിയമപരമായ നടപടികളിലേക്ക് പോകുമെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!