തിരുവനന്തപുരത്ത് കാണാതായ 13 വയസുകാരിയെ കണ്ടെത്തിയതില്‍ സന്തോഷമെന്ന് കുട്ടിയുടെ ചിത്രമെടുത്ത ബബിത. കുട്ടിയുടെ മുഖത്ത് വിഷമം പോലെ തോന്നിയത് കൊണ്ടാണ് ചിത്രമെടുത്തതെന്ന് ബബിത പറഞ്ഞു. ബബിത പകര്‍ത്തിയ കുട്ടിയുടെ ചിത്രമാണ് കേസില്‍ നിര്‍ണായക വഴിത്തിരിവായത്.
ബബിത കയറുമ്പോള്‍ കുട്ടി ട്രെയിനില്‍ ഉണ്ടായിരുന്നു. കുട്ടിയോട് സംസാരിക്കാന്‍ ശ്രമിച്ചില്ലായെന്നും ഫോട്ടോ എടുത്തപ്പോള്‍ ദേഷ്യം തോന്നിയിരുന്നുവെന്നും ബബിത പറഞ്ഞു. ഒറ്റയ്ക്കാണെന്ന് വിചാരിച്ചിട്ടില്ല. വേറെ കംപാര്‍ട്ട്‌മെന്റിലെ ഉള്ളവരോട് പിണങ്ങി വന്നിരിക്കുകയാണെന്ന് കരുതിയിരുന്നതെന്ന് ബബിത പറഞ്ഞു. കൈയില്‍ പൈസ മുറുകെ പിടിച്ചിരുന്നു. ഇത് കണ്ടപ്പോള്‍ പന്തികേട് തോന്നിയിരുന്നു. ഒപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളുമായി കാര്യം സംസാരിച്ചെങ്കിലും കാണാതായ കുട്ടിയാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ലെന്ന് ബബിത വിശദമാക്കി.
ബെംഗളൂരു കന്യാകുമാരി ട്രെയിനില്‍ വെച്ചാണ് കുട്ടിയെ ഇവര്‍ കണ്ടിരുന്നത്. നെയ്യാറ്റിന്‍കരയില്‍ വെച്ചാണ് കുട്ടിയുടെ ചിത്രം പകര്‍ത്തിയത്. പുലര്‍ച്ചെ മൂന്ന് മണിക്കാണ് ബബിത എസിപിയ്ക്ക് ചിത്രം അയച്ച് നല്‍കിയത്. ഇതാണ് കേസില്‍ വഴിത്തിരിവായത്.