ഉമ്മന്‍ ചാണ്ടിക്ക് അനുകൂലമായി സംസാരിച്ചതിന് ജോലിയില്‍നിന്ന് പിരിച്ചുവിട്ടതായി പരാതി.പുതുപ്പള്ളി സ്വദേശിനി സതിയമ്മയുടെ പരാതി രാഷ്ട്രീയമായി ഉയര്‍ത്താനാണ് യുഡിഎഫ് തീരുമാനം.തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സതിയമ്മയുടെ വീട്ടിലെത്തി സംസാരിച്ചു. മൃഗസംരക്ഷണ ഓഫീസിൽ കോൺഗ്രസ് നേതാക്കളായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ബെന്നി ബെഹനാൻ, പി സി വിഷ്ണുനാഥ് എന്നിവരെത്തി പ്രതിഷേധിച്ചു. പുതുപ്പള്ളി പള്ളിക്കിഴക്കേതിൽ പി ഒ സതിയമ്മയെ ജോലിയിൽ തിരിച്ചെടുക്കണം എന്നാണ് ഇവരുടെ ആവശ്യം.കൈതേപ്പാലം മൃഗാശുപത്രിയില്‍ നാലുവര്‍ഷമായും അതിന് മുന്‍പ് വൈക്കത്ത് ആറേഴ് കൊല്ലമായും ജോലി ചെയ്തുവരികയായിരുന്നു സതിയമ്മ. മൃഗാശുപത്രിയില്‍ സ്വീപ്പറായി ജോലി ചെയ്തിരുന്ന തനിക്കെതിരെ പ്രതികാര നടപടി സ്വീകരിക്കുകയായിരുന്നുവെന്ന് സതിയമ്മ പറയുന്നു. ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഓഫീസറാണ് രാഷ്ട്രീയസമ്മര്‍ദ്ദമുണ്ടെന്നും ജോലിയില്‍ നിന്ന് മാറി നില്‍ക്കണമെന്നും ആവശ്യപ്പെട്ടതെന്ന് സതിയമ്മ പറഞ്ഞു.
ഉമ്മന്‍ ചാണ്ടിക്ക് അനുകൂലമായി സംസാരിച്ചു;മൃഗാശുപത്രി ജീവനക്കാരിയെ പിരിച്ചുവിട്ടെന്ന് പരാതി,പ്രതിഷേധവുമായി കോൺഗ്രസ്

