ചലച്ചിത്ര നിർമാതാവും മാധ്യമപ്രവർത്തകനുമായിരുന്ന പ്രദീപ് ഗുഹ അന്തരിച്ചു. 69 വയസായിരുന്നു. മുംബൈയിലെ കോകിലബെൻ ധീരുഭായ് അംബാനി ആശപത്രിൽ അർബുദ ബാധയെ തുടർന്നായിരുന്നു അന്ത്യം . ഋത്വിക് റോഷൻ, കരിഷ്മ കപൂർ എന്നിവർ അഭിനയിച്ച ‘ഫിസ’ 2008ൽ പുറത്തിറങ്ങിയ ‘ഫിർ കഭി’ എന്നീ ചിത്രങ്ങളുടെ നിർമാതാവായിരുന്നു
നാല് പതിറ്റാണ്ടുകാലം മാധ്യമ, പരസ്യം, മാർക്കറ്റിങ്, ബ്രാൻഡിങ് മേഖലകളിൽ പ്രവർത്തിച്ച പ്രദീപ് ഗുഹ . 30 വർഷക്കാലം ടൈംസ് ഗ്രൂപ്പിനൊപ്പമുണ്ടായിരുന്നു. കമ്പനിയുടെ പ്രസിഡന്‍റായിഅദ്ദേഹം സേവനം അനുഷ്ടിച്ചിട്ടുണ്ട് . കമ്പനിയുടെ ബോർഡ് ഓഫ് ഡയരക്ടേഴ്സിലും അംഗമായിരുന്നു.
മൂന്ന് വർഷം സീ എന്റർടെയ്ൻമെന്റ് സി.ഇ.ഒ ആയിരുന്നു. ഇന്‍റർനാഷനൽ അഡ്വർടൈസിങ് അസോസിയേഷൻ, ഏഷ്യ പസിഫിക് മേഖലയുടെ വൈസ് പ്രസിഡന്‍റ് ഏരിയ ഡയരക്ടർ ചുമതലകൾ വഹിച്ചു. നിലവിൽ 9X മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്‍റെ മാനേജിങ് ഡയരക്ടറാണ്. മനോജ് ബാജ്പേയി, പ്രിയങ്ക ചോപ്ര, സുഭാഷ് ഗായ്, ലാറ ദത്ത, അദ്നാൻ സാമി എന്നിങ്ങനെ സിനിമ മേഖലയിൽ നിന്നുള്ള പ്രമുഖർ അനുശോചിച്ചു