കണ്ണൂരിലെ ചക്കരക്കല്ലില്‍ കുഴഞ്ഞുവീണ് മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇബ്രാഹിമി(63)നാണ് കൊവിഡ് സ്ഥിരീകരിച്ചത്. വീട്ടില്‍ കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ഇതോടെ സംസ്ഥാനത്ത് ഇന്ന് കോവിഡ് മരണം നാലായി.

