സംസ്ഥാനത്ത് ഇന്ന് മൂന്ന് കൊവിഡ് മരണം സ്ഥിരീകരിച്ചു. പത്തനംതിട്ട, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്.
പത്തനംതിട്ടയില്‍ ഇലന്തൂര്‍ സ്വദേശി അലക്സാണ്ടര്‍ ആണ് കൊവിഡ് ബാധിച്ച് മരിച്ചത്. 76 വയസായിരുന്നു. അര്‍ബുദ ബാധിതനായിരുന്നു. തിരുവനന്തപുരത്ത് കാട്ടാക്കട സ്വദേശി രത്നകുമാര്‍ ആണ് കൊവിഡ് സ്ഥിരീകരിച്ച് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആണ് മരണം.
കോഴിക്കോട് മരിച്ചത് മലപ്പുറം മഞ്ചേരി സ്വദേശി ഹംസ(63)ആണ്. കൊവിഡ് സ്ഥിരീകരിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.