Kerala News

കോഴിക്കോട് ജില്ലയിൽ പടർന്ന് പിടിച്ച് ഡെങ്കി പനി

കോഴിക്കോട് ജില്ലയിൽ ഡെങ്കി പനി പടരുന്നു. വ്യാഴാഴ്ച മാത്രം 27 പേർക്കും ഇന്നലെ നാല് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇടവിട്ട് മഴ പെയ്യുന്നതും ഇടയില്‍ വെയില്‍ കനക്കുകയും ചെയ്യുന്ന അനുകൂല സാഹചര്യത്തില്‍ കൊതുക് പെരുകുന്നതാണ് ഡെങ്കി വ്യാപനത്തിന് കാരണമാകുന്നത്.

ഈ മാസം മാത്രം ജില്ലയില്‍ 65 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത് . പനി ബാധിച്ച് ചികിത്സ തേടിയത് 23,925 പേരാണ്. ജില്ലയില്‍ കാക്കൂര്‍, കുറ്റ്യാടി, ഫറോക്ക്, പേരാമ്പ്ര, മേപ്പയ്യൂര്‍ തുടങ്ങിയ ഭാഗങ്ങളിലെല്ലാം ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ശക്തമായ പനിയും വിട്ടുമാറാത്ത ക്ഷീണവും കഫക്കെട്ടുമാണ് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളായി കാണുന്നത്.

ദിവസേന ശരാശരി ആയിരത്തിലധികം പേരാണ് പനിയ്ക്ക് ചികിത്സ തേടി ആശുപത്രികളില്‍ എത്തുന്നത്. എലിപ്പനിയും, എച്ച് വണ്‍ എന്‍ വണ്ണും, പനി മൂലം ചികിത്സ തേടിയ ചിലരില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കോഴിക്കോട് ചേവരമ്പലത്ത് നാല് വയസുകാരന് ജപ്പാന്‍ ജ്വരം സ്ഥിരീകരിച്ചിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!