സംസ്ഥാന മന്ത്രിസഭയില്‍ അംഗമായിരിക്കെ ഒരു വിദേശ രാജ്യത്തേക്ക് കേരളത്തിലെ ഒരു പത്രം നിരോധിക്കണം എന്നാവശ്യപ്പെട്ട് കത്തെഴുതിയ കെടി ജലീലിന്റെ നടപടി പ്രോട്ടോകോള്‍ ലംഘനമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഒരു നിമിഷം പോലും എംഎല്‍എയായി തുടരാന്‍ അദ്ദേഹത്തിന് അവകാശമില്ലെന്നും തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ഒരു സംസ്ഥാനത്തിലെ മന്ത്രിക്കും ഇങ്ങനെ ഒരു കത്തെഴുതാന്‍ അവകാശമില്ല. വിദേശ കോണ്‍സുലേറ്റുമാരുമായും വിദേശത്തെ ഭരണാധികാരികളുമായും കേന്ദ്രവിദേശകാര്യ വകുപ്പിന്റെ അനുമതിയോടെയല്ലാതെ ഒരു ബന്ധവും പാടില്ലെന്ന ചട്ടമാണ് കെടി ജലീല്‍ ലംഘിച്ചിരിക്കുന്നത്. രാജിവെച്ചില്ലെങ്കില്‍ നിയമസഭാഗംത്വം റദ്ദാക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം.
സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ പ്രതികളുമായി ജലീല്‍ ബന്ധം പുലര്‍ത്തിയിരുന്നുവെന്ന് തെളിഞ്ഞതാണ്. ഈന്തപ്പഴത്തിന്റെ മറവില്‍ അദ്ദേഹം സ്വര്‍ണ്ണം കടത്തിയെന്ന കേസ് നിലവിലുണ്ട്. നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നത് പതിവാക്കിയ വ്യക്തിയാണ് ജലീല്‍. സ്വപ്ന സുരേഷിന്റെ മൊഴില്‍ പറഞ്ഞ ഒരു കാര്യം അദ്ദേഹം സമ്മതിച്ചു കഴിഞ്ഞു. മറ്റ് കാര്യങ്ങള്‍ കൂടി അന്വേഷിച്ച് സത്യം തെളിയണം. ജലീലിന്റെ മതേതരത്വം ഒരു മുഖംമൂടി മാത്രമാണെന്നും അതുകൊണ്ടാണ് രാജ്യത്തെ നിയമങ്ങളെ അദ്ദേഹം ബഹുമാനിക്കാത്തതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നും ദ്രൗപതി മുര്‍മുവിന് ലഭിച്ച വോട്ട് ആകസ്മികമല്ല. ബിജെപി സംസ്ഥാനത്തെ എല്ലാ എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും കത്തയച്ചിരുന്നു. സാമൂഹ്യനീതിക്ക് വേണ്ടിയാണ് ദ്രൗപതി മുര്‍മുവിന് വേണ്ടി കത്തയച്ചത്. ഇന്ത്യയില്‍ എല്ലാ സംസ്ഥാനത്ത് നിന്നും ദ്രൗപതി മുര്‍മുവിന് വോട്ട് കിട്ടി. ദേശീയ താത്പര്യത്തിനൊപ്പം നില്‍ക്ക