ന്യൂ ഡൽഹി : രാജ്യത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. 24 മണിക്കൂറിനിടെ 37,724 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം 12 ലക്ഷത്തിലേക്ക് അടുത്തു.
ഇന്ത്യയിൽ നിലവിൽ ആകെ രോഗബാധിതരുടെ എണ്ണം 11,92,915 ആയി. ഇന്നലെ മാത്രം 648 മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യം 28,732 ആയി. 7,53,049 പേർ ഇതുവരെ രോഗമുക്തരായി. മഹാരാഷ്ട്ര, തമിഴ്നാട്, സംസ്ഥാനങ്ങളിലാണ് രോഗബാധിതർ കൂടുതലായുള്ളത്. 3,27, 031 കോവിഡ് ബാധിതർ മഹാരാഷ്ട്രയിലും 1,80,643 കോവിഡ് ബാധിതർ തമിഴ്നാട്ടിലും ഇതുവരെ റിപ്പോർട്ട് ചെയ്തു.