തിരുവനന്തപുരം : സ്വര്‍ണക്കള്ളക്കടത്ത് കേസുമായി മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള ബന്ധത്തിന്റെ തെളിവുകള്‍ നശിപ്പിക്കാന്‍ ബോധപൂര്‍വമായ നീക്കം നടക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഓഫീസിന് കള്ളക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധം പുറത്തായതിന്റെ ദേഷ്യം പ്രതിപക്ഷത്തിന്റെ പുറത്ത് കെട്ടിവയ്‌ക്കേണ്ട. സര്‍ക്കാരിനെതിരായുള്ള തെളിവുകള്‍ നശിപ്പിക്കാന്‍ ബോധപൂര്‍വമായ നീക്കം നടക്കുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
സംസ്ഥാനത്ത് കോവിഡ് പ്രവർത്തനങ്ങൾ സർക്കാറിന്റെ കൈവിട്ടു പോകുമ്പോൾ അത് പ്രതിപക്ഷത്തിന്റെ തലയിൽ കെട്ടി വെക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോവിഡ് പ്രതിരോധ പ്രവർത്തനം എന്നത് മാരത്തോൺ ഓട്ടമാണെന്നത് മുഖ്യമന്ത്രിയ്ക്ക് ഇപ്പോഴാണ് മനസ്സിലായതെന്നും. 100 മീറ്റർ ഓടി കഴിഞ്ഞപ്പോയേക്കും സർക്കാർ വിജയം കണ്ടെത്തി എന്നുള്ള പി ആർ പ്രചരണം ഇപ്പോൾ നഷ്ടപ്പെട്ടുവെന്നും രമേശ് ചെന്നിത്തല.
പ്രതിപക്ഷം നല്ല രീതിയിലാണ് ഇക്കാര്യത്തിൽ ഇടപെട്ടത്. സന്നദ്ധ പ്രവർത്തനത്തിലും പ്രതിപക്ഷ സംഘടനകൾ മുന്നിട്ടിറങ്ങി. സർക്കാരിന്റെ വീഴ്ച മറച്ചു വെക്കാനുള്ള നീക്കമാണ് മുഖ്യമന്ത്രി നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു

