പുള്ളന്നൂർ: ചാന്ദ്രദിനത്തോടനുബന്ധിച്ച് പുള്ളന്നൂർ ന്യൂ ഗവ. എൽ.പി.സ്കൂളിൽ ചന്ദ്രന്റെ കൂറ്റൻ പരിണാമ രൂപമുണ്ടാക്കിചാന്ദ്രദിനം ആഘോഷിച്ചു, ചന്ദ്രന്റെ രൂപത്തിൽ ആലേഖനം ചെയ്യപ്പെട്ട വിവരങ്ങളും ചിത്രങ്ങളും കുട്ടികൾ വായിക്കുകയും അറിവുകൾ ശേഖരിക്കുകയും ചെയ്തു.
ചന്ദ്രയാൻ, ചന്ദ്രന്റെ ചരിത്രവും ചന്ദ്രനിൽ മനുഷ്യൻ ഇറങ്ങിയതും മറ്റ് വിവരങ്ങളും സ്കൂൾ സീനിയർ അസിസ്റ്റന്റ് ശാന്തകുറ്റിപ്പാലപ്പറമ്പിൽ വിവരിച്ചുകൊടുത്തു. കുട്ടികളുടെ സംശയങ്ങൾക്ക് മഞ്ജുഷ ടീച്ചർ മറുപടി നൽകി.സ്കൂൾ ഹെഡ്മിസ്ട്രസ്സ്, പുഷ്പലത ടീച്ചർ, പി.ടി.എ പ്രസിഡണ്ട് ടി.ടി മൊയ്തീൻകോയ, അനീസ് മാസ്റ്റർ, ഫസ്ന, ഷാനിബ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. ചാന്ദ്രദിനത്തോടനുബന്നിച്ച് നടന്ന ക്വിസ് പരിപാടിയിൽ അവനീത്, ഹസീബ്, പ്രജുൽഎന്നിവർ വിജയികളായി.