കണ്ണൂര്‍: കൂത്തുപറമ്പില്‍ രണ്ട് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. കിണറ്റിന്റവിട ആമ്പിലാട് റോഡില്‍ ആളൊഴിഞ്ഞ പറമ്പില്‍നിന്നാണ് ബോംബുകള്‍ കണ്ടെത്തിയത്. ഉഗ്രശേഷിയുള്ള ബോംബുകളാണ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.
തലശ്ശേരി എരഞ്ഞോളിയില്‍ കഴിഞ്ഞദിവസം ബോംബ് പൊട്ടി വേലായുധന്‍ (80) എന്ന വയോധികന്‍ കൊല്ലപ്പെട്ടിരുന്നു. വീടിനോട് ചേര്‍ന്നുള്ള പറമ്പില്‍ തേങ്ങ പെറുക്കാന്‍ എത്തിയപ്പോഴായിരുന്നു സ്ഫോടനം. പറമ്പില്‍നിന്ന് കിട്ടിയ വസ്തു ബോംബ് ആണെന്ന് അറിയാതെ തുറന്നപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഇതിന് പിന്നാലെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു.