കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ പുല്ലുര്‍ മണ്ണത്താഴം റോഡ് ഉദ്ഘാടനം പി.ടി.എ റഹീം എം.എല്‍.എ നിര്‍വ്വഹിച്ചു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 10 ലക്ഷം രൂപ ചെലവവിലാണ് ഈ റോഡിന്റെ നവീകരണം പൂര്‍ത്തീകരിച്ചിട്ടുള്ളത്.
കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുല്‍ക്കുന്നുമ്മല്‍ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി അനില്‍ കുമാര്‍, പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ യു.സി പ്രീതി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ശബ്‌ന റഷീദ്, പി മുരളീധരന്‍, കെ.എന്‍ നമ്പൂതിരി, പി വിഷ്ണു നമ്പൂതിരി, കെ.എം അബ്ദുല്‍ ഹമീദ്, കെ സാമി, എം രാധ, പി ഷീന സംസാരിച്ചു.