ജലവിഭവ വികസന വിനിയോഗ കേന്ദത്തില്‍ ജല പരിസ്ഥിതി പരിപാലനത്തെ കുറിച്ചുള്ള അന്താരാഷ്ട സമ്മേളനം ജൂണ്‍ 22 മുതല്‍ 24 വരെ സംഘടിപ്പിക്കുന്നു. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെയും നബാര്‍ഡിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഈ അന്താരാഷ്ട്ര സമ്മേളനത്തില്‍ മൂന്നുറോളം ശാസ്ത്ര പ്രതിനിധികള്‍ പങ്കെടുക്കും. സമ്മേളനം ജൂണ്‍ 22 ന് രാവിലെ 10 മണിക്ക് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ.എം.കെ ജയരാജ് ഉദ്ഘാടനം ചെയ്യ്തു. ചടങ്ങില്‍ പൊഫ കെ.പി സുധീര്‍ (എക്‌സിക്യുട്ടിവ് വൈസ് പ്രസിഡന്റ്, കെ.എസ്.സി.എസ്.ടി.ഇ). ഡോ മനോജ് സാമുവല്‍ (എക്‌സിക്യുട്ടീവ് ഡയറക്ടര്‍ , സി.ഡബ്യു ആര്‍ സി.എം) ഡോ.എം.സി ദത്തന്‍ (മുഖ്യമന്ത്രിയുടെ സയന്‍സ് മെന്റര്‍ ),വി. നമശിവായം (മെമ്പര്‍ കേരള സ്റ്റേറ്റ് പ്ലാനിങ് ബോര്‍ഡ്) , ഡോ നീലം പട്ടേല്‍ (സീനിയര്‍ അഡൈ്വസര്‍,നീതി ആയോഗ്, ഡല്‍ഹി ) തുടങ്ങിയവര്‍ പങ്കെടുത്തു. ലോക പ്രശസ്ത ജല ശാസ്ത്രഞ്ജനായ പ്രൊ. വിജയ് പി സിംഗ് (അമേരിക്ക) ചടങ്ങില്‍ നേരിട്ട് പങ്കെടുക്കുകയും പ്രധാന അവതരണം നടത്തുകയും ചെയ്യ്തു.
ഭൂമിയില്‍ ജീവന്റെ നിലനില്‍പ്പിനാവശ്യമായ അടിസ്ഥാന വിഭവം എന്ന നിലയില്‍ ജലത്തിന്റെയും ജലവിഭവങ്ങളുടെയും സംരക്ഷണം പ്രഥമ പരിഗണന അര്‍ഹിക്കുന്നു അതോടൊപ്പം തന്നെ, പരിസ്ഥിതി സംരക്ഷണവും പരിപാലനവും സുസ്ഥിരവികസനത്തെ സംബന്ധിച്ചിടത്തോളം സുപ്രധാന ഘടകങ്ങളാണ്. ദ്രുതഗതിയിലുള്ള ജനസംഖ്യ വളര്‍ച്ച, സാമ്പത്തിക വികസനം, ഭൂ വിനിയോഗ രീതിയിലുള്ള മാറ്റങ്ങള്‍, ജൈവ വൈവിധ്യശോഷണം, കാലാവസ്ഥ വ്യതിയാനം തുടങ്ങിയവ സുസ്ഥിരവികസനത്തിലേക്കുള്ള പാതയില്‍ നമ്മള്‍ നേരിട്ടുകൊണ്ടിരിക്കുന്ന വെല്ലുവിളികളാണ്. അതോടൊപ്പം പുതിയതും ആവിര്‍ഭാവിച്ചുകൊണ്ടിക്കുന്നതുമായ മഹാമാരികള്‍ ഈ പാതയെ കൂടുതല്‍ ദുഷ്‌കരമാക്കുന്നു.
ഈ അവസ്ഥയില്‍ ജലവിഭവങ്ങളുടെ കാര്യക്ഷമവും ശ്രദ്ധാപൂര്‍വ്വവുമായ വിനിയോഗത്തിന് മനുഷ്യകേന്ദ്രീകൃതമായ പാരിസ്ഥിതിക- സാമൂഹ്യ- സാമ്പത്തിക വ്യവസ്ഥയില്‍ നിന്നും ക്രിയാന്മകമായ പ്രതികരണങ്ങള്‍ ആവശ്യമാണ്. ജലത്തേയും, പരിസ്ഥിതിയെയും സംബന്ധിച്ച് വിവിധ വ്യക്തികളുടെയും പ്രസ്ഥാനങ്ങളുടെയും അറിവുകളും വൈദഗ്ധ്യങ്ങളും പ്രയോജനപ്പെടുത്തിക്കൊണ്ട് മാത്രമേ സുസ്ഥിര ജലപരിപാലനം എന്ന ലക്ഷ്യം നമുക്ക് സാക്ഷാത്കരിക്കാന്‍ കഴിയൂ. ജല-പരിസ്ഥിതി മാനേജ്‌മെന്റ് നെ കുറച്ചുള്ള ഈ അന്താരാഷ്ട്ര സമ്മേളനം സമഗ്രമായ ജല പരിപാലനത്തിനായി ആഗോളതലത്തില്‍ തന്നെ വ്യത്യസ്തവും സമകാലീനവുമായ സമീപനങ്ങള്‍ പങ്കുവെക്കാനുള്ള ഒരു വേദിയായിരിക്കും.
പ്രധാനമായും ജല വിഭവ പരിപാലനം, ജല മലിനീകരണ പരിപാലന രംഗത്തെ നൂതന സാങ്കേതിക വിദ്യകള്‍, ഭൂഗര്‍ഗ ജല പരിപാലനം, തണ്ണീര്‍ തടങ്ങള്‍, കാലവസ്ഥാ വ്യതിയാനം, നദീതടങ്ങള്‍ തുടങ്ങി പത്ത് വിഷയങ്ങളിലാണ് ചര്‍ച്ചകള്‍ ക്രമീകരിച്ചിരിക്കുന്നത്. വിവിധ വിഷയങ്ങളിലെ വിദഗ്ദ്ധര്‍ നടത്തുന്ന പ്രഭാഷണങ്ങളും ഗവേഷണ വിദ്യാര്‍ത്ഥികളുടെ ഇരുന്നൂറോളം പ്രബന്ധാവതരണങ്ങളും ഉണ്ടായിരിക്കും.
ജൂണ്‍ 24 ന് നടക്കുന്ന സമാപന ചടങ്ങ് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും . കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ ഡോ ബീനാ ഫിലിപ്പ്, അഡ്വ പി ടി എ റഹിം MLA എന്നിവര്‍ പങ്കെടുക്കും. സി ഡബ്ല്യൂ ആര്‍ ഡി എമ്മില്‍ 30 വര്‍ഷത്തിലേറെ 1 സേവനമനുഷ്ഠിക്കുന്ന സംസ്ഥാനത്തെ അറിയപ്പെടുന്ന ജല ശാസ്ത്രജ്ഞനായ ഡോ. പി എസ് സി ഹരികുമാറിന്റെ യാത്രയയപ്പ് സമ്മേളനവും ഇതോടനുബന്ധിച്ച് നടത്തപ്പെടുന്നതാണ്.