News Sports

കോപ്പ അമേരിക്ക ; ക്വാർ‌ട്ടർ ഉറപ്പാക്കി അർജൻറ്റീന; പരാ​​ഗ്വേയെ തോൽപ്പിച്ചത് ഏകപക്ഷീയമായ ഒരു ​ഗോളിന്

കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റിൽ പരാ​​ഗ്വേയെ വീഴ്ത്തി അർജന്റീന ക്വാർ‌ട്ടർ ഉറപ്പാക്കി. ഏകപക്ഷീയമായ ഒരു ​ഗോളിനായിരുന്നു പരാഗ്വയ്ക്കെതിരെ അർജന്‍റീനയുടെ ജയം. പത്താംമിനുറ്റിൽ പാപ്പു ഗോമസ് ആണ് അർജന്‍റീനയുടെ വിജയ ഗോൾ നേടിയത്.
തോൽവി അറിയാതെ പതിനാറാം മത്സരമാണ് പരാ​ഗ്വേയ്ക്കെതിരെ അർജന്റീന പൂർത്തിയാക്കിയത്. പരസ്പരം മത്സരിച്ച കഴിഞ്ഞ അഞ്ച് കളികളിൽ അർജന്റീനക്കെതിരെ പരാ​ഗ്വേയുടെ ആദ്യ തോൽവിയാണിത്. ആദ്യ മത്സരത്തിൽ ചിലിയോട് സമനില വഴങ്ങിയ അർജന്റീന കഴിഞ്ഞ മത്സരത്തിൽ യുറു​ഗ്വേയെയും ഏകപക്ഷീയമായ ഒരു ​ഗോളിനാണ് മറികടന്നത്.

ഇതോടെ ഗ്രൂപ്പിൽ മൂന്ന് കളിയിൽ രണ്ട് ജയവും ഒരു സമനിലയും അടക്കം ഏഴ് പോയിന്‍റ് നേടിയ അർജന്‍റീന ക്വാർട്ടർ ഉറപ്പിച്ചു. ബൊളീവിയക്കെതിരെ ജൂൺ 29നാണ് അർജന്‍റീനയുടെ അവസാന ഗ്രൂപ്പ് മത്സരം. മെസ്സി അഗ്യൂറോ, ഡിമരിയ എന്നിവരെ ഒന്നിച്ച് ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയായിരുന്നു അർജന്‍റീന ഇറങ്ങിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Sports

ടെന്നിസ് ബോള്‍ ടീമിനെ അജിത്തും ഷാനി ജോസഫും നയിക്കും

താ​മ​ര​ശേ​രി: ജി​ല്ലാ ടെ​ന്നീ​സ് ബോ​ള്‍ ടീ​മി​നെ പി.​എ​സ്. അ​ജി​ത്തും ഷാ​നി ജോ​സ​ഫും ന​യി​ക്കും. മു​ഹ​മ്മ​ദ് സാ​ലു, പി. ​മു​ഹ​മ്മ​ദ് ഫാ​ഹി​സ്, ആ​ദീം നി​ഹാ​ല്‍, പി.​എം. മു​ഹ​മ്മ​ദ് അ​സ്നാ​ദ്,
error: Protected Content !!