Local

മലപ്പുറത്തെ കൊലവിളി മുദ്രാവാക്യത്തില്‍ നടപടിയെടുത്ത് ഡിവൈഎഫ്‌ഐ

മലപ്പുറത്തെ കൊലവിളി മുദ്രാവാക്യത്തില്‍ നടപടിയെടുത്ത് ഡിവൈഎഫ്‌ഐ. മുത്തേടം മേഖലാ സെക്രട്ടറി പി. കെ ഷഫീക്കിനെതിരെയാണ് സംഘടന അച്ചടക്ക നടപടിയെടുത്തത്. ഡി.വൈ.എഫ്.ഐ മലപ്പുറം ജില്ലാ കമ്മിറ്റിയുടെതാണ് തീരുമാനം. ഷഫീക്കിനെ ഡി.വൈ.എഫ്.ഐയുടെ എല്ലാ ചുമതലകളില്‍ നിന്നും നീക്കി.

നേരത്തെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതിന് കണ്ടാലറിയാവുന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. വ്യാഴാഴ്ചയാണ് കോണ്‍ഗ്രസിനെതിരെ ഭീഷണി മുദ്രാവാക്യങ്ങളുമായി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!