കോഴിക്കോട്: ഒഞ്ചിയത്ത് രണ്ടു പേർ ഷോക്കേറ്റു മരിച്ചു. അയൽവാസികളായ അഴിയൂർ ബോർഡ് സ്കൂളിന് സമീപത്തു താമസിക്കുന്ന സഹൽ (10 ), ഇർഫാൻ (30) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ മാഹി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
വൈദ്യുതി ലൈൻ പൊട്ടിവീണു ഷോക്കേറ്റ സഹലിനെ ഷോക്കേറ്റു കൊണ്ടിരിക്കെ രക്ഷിക്കാനായി ശ്രമിക്കുന്നതിടയിലാണ് ഇർഫാനും ഷോക്കേറ്റ് മരിക്കുന്നത്. തിങ്കളാഴ്ച രാവിലെയാണ് അപകടം.