ന്യൂദല്‍ഹി : രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിലും മരണത്തിലും അനുദിനം വർധനവ് തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂനിടെ 14821 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ രോഗം ബാധിച്ച് 445 പേര്‍ മരണപ്പെട്ടു. 13254 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്
ഇന്ത്യയില്‍ ആകെ രോഗികളുടെ എണ്ണം 4,25,282 ആയി. ആകെ രോഗബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ ലോകത്ത് നാലാമതാണ്.

