Local

വ്യാപാര മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തണം; പി കെ ബാപ്പു ഹാജി

കുന്ദമംഗലം: വ്യാപാര മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി പി കെ ബാപ്പു ഹാജി പറഞ്ഞു. ഏറെ കാലത്തെ വ്യാപാരികളുടെ ആവിശ്യമായ വ്യാപാര മന്ത്രാലയം തുടങ്ങാന്‍ സര്‍ക്കാര്‍ ഉടനടി നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.പന്തീര്‍പാടം ഓഡിറ്റോറിയത്തില്‍ നടന്ന കുന്ദമംഗലം യൂണിറ്റ് കെ വി.വി.ഇ സ് വാര്‍ഷിക ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

യൂണിറ്റ് പ്രസിഡണ്ട് എം ബാബുമോന്‍ അധ്യക്ഷത വഹിച്ചു. യൂത്ത് വിംഗ് സംസ്ഥാന പ്രസിഡണ്ട് സലീം രാമനാട്ടുകര, കെ വി വി ഇ എസ് ജില്ലാ വൈസ് പ്രസിഡണ്ട് , കെ അമീര്‍ മുഹമ്മദ് ഷാജി, മനാഫ് കാപ്പാട്, നാസര്‍ മാവൂരാന്‍, കെ പ്രസന്നന്‍, കെ.കെ ജൗഹര്‍, നിമ്മി സജി, സുബൈര്‍ പടനിലം എന്‍ പി, തന്‍വീര്‍, പി ജയശങ്കര്‍, എന്‍ വിനോദ് കുമാര്‍,
ടി ജിനിലേഷ്, ഒ പി ഹസ്സന്‍കോയ, ടി സി സുമോദ്, ടി സജീവ്, സുനില്‍ കണ്ണോറ, എം പി മൂസ, ടി വി ഹാരിസ്, കെ കെ മഹിത എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി എം ബാബുമോന്‍ (പ്രസിഡണ്ട്) പി ജയശങ്കര്‍ (ജന. സെക്രട്ടറി) എന്‍ വിനോദ് കുമാര്‍ (ട്രഷറര്‍) എന്നിവരെ വീണ്ടും തിരെഞ്ഞെടുത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!