Local

അടിയന്തിര ധനസഹായമായി 25 ലക്ഷമെങ്കിലും അനുവദിക്കണം: യു സി രാമന്‍

കോഴിക്കോട്: കോവിഡ് 19 ബാധിച്ച് ഗള്‍ഫില്‍ വെച്ചു മരണപ്പെട്ടവരുടെ നാട്ടിലെ ഉറ്റ ബന്ധുക്കള്‍ക്ക് അടിയന്തിര ധന സഹായമായി സര്‍ക്കാര്‍ 25 ലക്ഷം രൂപയെങ്കിലും എത്രയും പെട്ടെന്ന് അനുവദിക്കണമെന്ന് യു സി രാമന്‍ ആവശ്യപ്പെട്ടു. ഈ നാടിന്റെ സമഗ്രമായ മാറ്റത്തിന് മുതല്‍ക്കൂട്ടായി വര്‍ത്തിച്ച പ്രവാസി സമൂഹത്തിന് നാടിന്റെ കരുതലനിവാര്യമായ ഈ ഘട്ടത്തില്‍ നാമത് നല്‍കിയേ തീരൂവെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഓരോ ദിവസവും മരണവാര്‍ത്തകള്‍ വരുന്നുണ്ടെങ്കിലും അവരുടെ കുടുംബത്തെക്കുറിച്ചോ മൃതദേഹം പോലും കാണാന്‍ കഴിയാതെ നീറുന്ന അവരുടെ മനസ്സുകളെക്കുറിച്ചോ നാമൊന്നും തന്നെ വേവലാതിപ്പെടുന്നില്ല എന്നത് എന്തൊരു അനീതിയാണ് എന്നും യു സി രാമന്‍ ചോദിച്ചു.

അത് പോലെ തന്നെ ഇപ്പോള്‍ വിദേശത്തുള്ള പ്രവാസി കുടുംബങ്ങള്‍ വലിയ പ്രതിസന്ധിയെയാണ് നേരിടുന്നത്. താരതമ്യേന ഉപരിവര്‍ഗത്തിലുള്ളവര്‍ പോലും നിത്യച്ചിലവിന് പോലും കാശില്ലാതെ വലയുകയാണ്. എല്ലാ പ്രവാസികളുടെയും കുടുംബങ്ങള്‍ക്ക് 10000 അതിജീവന തുകയായും സര്‍ക്കാര്‍ അനുവദിക്കണമെന്നും യു സി രാമന്‍ ആവശ്യപ്പെട്ടു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!