ന്യൂ ഡൽഹി : രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനവ്. ഒരുദിവസം രോഗം ബാധിക്കുന്നവരുടെ ഏറ്റവും വലിയ കണക്കാണ് ഇന്ന് പുറത്തു വരുന്നത്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ 6,088 പേരാണ് കോവിഡ് രോഗികളായി മാറിയത്. 148 പേർ ഇന്നലെ മാത്രം മരിച്ചു . 3583 പേരാണ് ഇതുവരെ രാജ്യത്ത് മരണമടഞ്ഞത്. ആകെ രോഗികളുടെ എണ്ണം 1,18,447 ഗുജറാത്ത്
അതെ സമയം രാജ്യത്തിന്റെ രോഗമുക്തി കണക്കുകൾ ആശ്വാസം നൽകുന്നുണ്ട് പുതിയ കണക്കനുസരിച്ച് 40% പേർക്ക് രോഗമുക്തി നേടാൻ സാധിച്ചുണ്ടെന്നു കണക്കുകൾ പറയുന്നു,. നിലവിൽ 45299 പേർക്കാണ് രോഗമുക്തി നേടിയത്.
ഇന്ത്യയിൽ മഹാരാഷ്ട്രയിലാണ് ഏറ്റവും അധികം രോഗികളുള്ളത് രോഗികളുടെ എണ്ണത്തിൽ 41000 കടന്നു മഹാരാഷ്ട്ര . മരണ സംഖ്യയിൽ രാജ്യത്തിന്റെ മൂന്നിൽ ഒന്ന് ഭാഗവും രോഗികളുടെ എണ്ണത്തിൽ അഞ്ചിൽ രണ്ടു ഭാഗവും മഹാ രാഷ്ട്രയിൽ നിന്നാണ്. ഗുജറാത്തിൽ രോഗ വ്യാപനം തുടരുകയാണ് ഇന്നലെ 776 പേർക്ക് രോഗം സ്ഥിരീകരിച്ചു.
കേരളത്തിൽ കഴിഞ്ഞ ദിവസം ഇരുപത്തി നാല് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. വിദേശത്ത് നിന്നും ഇതര സംസ്ഥാനത്ത് നിന്നും എത്തിയ മലയാളികളാണ് ഏറ്റവുംഅധികം രോഗികൾ ഇന്നലെ റിപ്പോർട്ട് ചെയ്തത് മലപ്പുറത്താണ് 5 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.തുടർച്ചയായി മൂന്നു ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്യുന്ന ആളുകളുകളുടെ എണ്ണം 24 ആണ്