കുന്ദമംഗലം : വെല്‍ഫെയര്‍ പാര്‍ട്ടി കുന്ദമംഗലം നടുവിലശ്ശേരിയില്‍ നടത്തിയ കുടുംബ സംഗമം ജില്ലാ വൈസ് പ്രസിഡന്റ് സുബൈദ കക്കോടി ഉദ്ഘാടനം ചെയ്തു. മതേതര ജനാധിപത്യ രാജ്യത്തിന് വേണ്ടി വോട്ടു രേഖപ്പെടുത്തണമെന്നും യു.ഡി.എഫ് സ്ഥാനാര്‍ഥികളെ വിജയിപ്പിക്കണമെന്നും സുബൈദ കക്കോടി പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടി കുന്ദമംഗലം ടൗണ്‍ കമ്മിറ്റി പ്രസിഡന്റ് എം.പി. അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. എഫ്‌ഐ.ടി.യു മണ്ഡലം പ്രസിഡന്റ് സലീം മേലേടത്ത് സംസാരിച്ചു. സെക്രട്ടറി എം.സി. അബ്ദുല്‍ മജീദ് സ്വാഗതവും എം.പി. ഫാസില്‍ നന്ദിയും പറഞ്ഞു.