Kerala News

വയനാട് ജില്ലയിലേക്ക് കോ​വി​ഡ് പോ​ര്‍ട്ട​ലി​ല്‍ രജിസ്റ്റർ ചെയ്തവർക്ക് മാത്രം പ്രവേശനം

കോ​വി​ഡ് പോ​ര്‍ട്ട​ലി​ല്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്യാ​തെ വ​രു​ന്ന​വ​ര്‍ക്ക് ജി​ല്ല​യി​ലേ​ക്ക് പ്ര​വേ​ശ​നം ന​ല്‍ക​രു​തെ​ന്ന് അ​തി​ര്‍ത്തി​ക​ളി​ലെ പ​രി​ശോ​ധ​ന സം​ഘ​ങ്ങ​ള്‍ക്ക് നി​ര്‍ദേ​ശം.

കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ക​ര്‍ശ​ന​മാ​ക്കു​ന്ന​തിെന്‍റ ഭാ​ഗ​മാ​യാ​ണ് ക​ല​ക്ട​ര്‍ ക​ര്‍​ശ​ന നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. ജി​ല്ല​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​വ​ര്‍ പോ​ര്‍ട്ട​ലി​ല്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്‌​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​റ​പ്പു വ​രു​ത്ത​ണം.

മു​ന്‍കൂ​ട്ടി ര​ജി​സ്​​റ്റ​ര്‍ ചെ​യ്യാ​തെ വ​രു​ന്ന​വ​ര്‍ക്ക് ചെ​ക്​ പോ​സ്​​റ്റു​ക​ളി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന പ്ര​ത്യേ​ക അ​ക്ഷ​യ സെന്‍റ​റു​ക​ള്‍ വ​ഴി​യോ മൊ​ബൈ​ല്‍ ഫോ​ണ്‍ വ​ഴി​യോ ര​ജി​സ്​​റ്റ​ര്‍ ചെ​യ്യാ​മെ​ന്നും
ഇ​ക്കാ​ര്യം ചെ​ക് പോ​സ്​​റ്റ് അ​ധി​കൃ​ത​ര്‍ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും ഉ​ത്ത​ര​വി​ലു​ണ്ട്. ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​ത്തു​ന്ന​തി​ന് അ​തി​ര്‍ത്തി പ​രി​ശോ​ധ​ന കേ​ന്ദ്ര​ങ്ങ​ളി​ല്‍ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളു​ടെ സേ​വ​നം ഐ.​ടി മി​ഷ​ന്‍ ഒ​രു​ക്ക​ണം.

അ​ന്ത​ര്‍സം​സ്ഥാ​ന ബ​സു​ക​ളി​ലെ യാ​ത്ര​ക്കാ​ര്‍ പോ​ര്‍ട്ട​ലി​ല്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ടെ​ന്ന് ബ​സ് ജീ​വ​ന​ക്കാ​ര്‍ ഉ​റ​പ്പു​വ​രു​ത്ത​ണം. യാ​ത്ര​ക്കാ​രു​ടെ പേ​രും കോ​വി​ഡ് പോ​ര്‍ട്ട​ല്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​മ്പര്‍, ബ​സ് ന​മ്പര്‍ എ​ന്നീ വി​വ​ര​ങ്ങ​ള്‍ ത​യാ​റാ​ക്കി ക​ണ്ട​ക്ട​ര്‍ ഒ​പ്പുവ​ച്ച്‌ അ​തി​ര്‍ത്തി​യി​ലെ പ​രി​ശോ​ധ​നാ
സം​ഘ​ത്തി​ന് കൈ​മാ​റ​ണം.

ച​ര​ക്ക് വാ​ഹ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ര​ല്ലാ​ത്ത യാ​ത്ര​ക്കാ​രു​ടെ ര​ജി​സ്‌​ട്രേ​ഷ​നും പ​രി​ശോ​ധി​ക്ക​ണം. എ​ല്ലാ അ​തി​ര്‍ത്തി ​​ചെ​ക്​​ പോ​സ്​​റ്റു​ക​ളി​ലും മു​ഴു​വ​ന്‍ സ​മ​യവും പൊ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്ത​ണം.

ക​ര്‍ണാ​ട​ക, ത​മി​ഴ്‌​നാ​ട് സം​സ്ഥാ​ന​ങ്ങ​ളി​ലെ അ​തി​ര്‍ത്തി ജി​ല്ല​ക​ളി​ല്‍ നി​ന്നു വ​യ​നാ​ട്ടി​ലേ​ക്ക് തൊ​ഴി​ല്‍, പ​ഠ​നം തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ക്കാ​യി ദി​വ​സ​വും യാ​ത്ര ചെ​യ്യേ​ണ്ടി വ​രു​ന്ന​വ​ര്‍ക്ക് 14 ദി​വ​സ​ത്തേ​ക്ക് പാ​സ് അ​നു​വ​ദി​ക്കും.

തു​ട​ര്‍ന്ന് ആ​ര്‍.​ടി.​പി.​സി.​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തി ഫ​ലം നെ​ഗ​റ്റി​വാ​ണെ​ങ്കി​ല്‍ പാ​സ് പു​തു​ക്കി ന​ല്‍കും. ദി​വ​സ​വും യാ​ത്ര ചെ​യ്യു​ന്ന​വ​ര്‍ ഓ​രോ 14 ദി​വ​സ​ത്തി​നു​ള്ളി​ലും ആ​ര്‍.​ടി.​പി.​സി.​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.

അതേ സമയം കോ​വി​ഡ് നി​യ​ന്ത്ര​ണ​ത്തിെന്‍റ ഭാ​ഗ​മാ​യി ത​മി​ഴ്നാ​ട്, ക​ര്‍​ണാ​ട​ക അ​തി​ര്‍​ത്തി​ക​ളി​ല്‍ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കിയിരിക്കുകയാണ്.
കോ​വി​ഡ് പോ​ര്‍​ട്ട​ലി​ല്‍
ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത് ആ​ര്‍.​ടി.​പി.​സി.​ആ​ര്‍ നെ​ഗ​റ്റി​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഉ​ള്ള​വ​ര്‍​ക്കേ നി​ല​വി​ല്‍ ജി​ല്ല​യി​ലേ​ക്ക് പ്ര​വേ​ശ​ന​മു​ള്ളൂ. കേ​ര​ള പൊ​ലീ​സും ത​മി​ഴ്നാ​ട്, ക​ര്‍​ണാ​ട​ക പൊ​ലീ​സും അ​വ​ര​വ​രു​ടെ പ​രി​ധി​ക​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്.

മു​ത്ത​ങ്ങ വ​ഴി എ​ത്തു​ന്ന​വ​ര്‍ ക​ല്ലൂ​രി​ലെ കോ​വി​ഡ് ഫെ​സി​ലി​റ്റേ​ഷ​ന്‍ സെന്‍റ​റി​ല്‍ രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്ക​ണം.

ത​മി​ഴ്നാ​ട്ടി​ല്‍ നി​ന്ന്​ ജി​ല്ല​യി​ലേ​ക്ക് ആ​ളു​ക​ള്‍ എ​ത്തു​ന്ന​ത് പ്ര​ധാ​ന​മാ​യും നാ​ല് ചെ​ക്ക് പോ​സ്​​റ്റു​ക​ള്‍ വ​ഴി​യാ​ണ്. താ​ളൂ​ര്‍, ക​ക്കു​ണ്ടി, ന​മ്പ്യാര്കു​ന്ന്, പാ​ട്ട​വ​യ​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ എ​ത്തു​ന്ന​വ​രെ നി​യ​ന്ത്രി​ക്കാ​ന്‍ പൊ​ലീ​സ്​ ഈ ​നാ​ല് സ്​​ഥ​ല​ത്തും കാ​വ​ലു​ണ്ട്.

അ​തേ​സ​മ​യം, ത​മി​ഴ്നാ​ട്ടി​ല്‍​നി​ന്നു കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ക്കാ​ന്‍ നി​ര​വ​ധി
ഊ​ടു​വ​ഴി​ക​ളു​ണ്ട്. അ​ത്ത​ര​ക്കാ​രെ
ത​ട​യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളൊ​ന്നും
ഇ​തു​വ​രെ കൈ​ക്കൊ​ണ്ടി​ട്ടി​ല്ല.

അ​യ്യ​ന്‍​കൊ​ല്ലി​യി​ല്‍ നി​ന്നു​ള്ള​വ​ര്‍
വെ​ള്ള​ച്ചാ​ല്‍ ചെ​ക്ക്പോ​സ്​​റ്റി​ന​ടു​ത്ത ക​ല്ലി​ന്‍​ക​ര റോ​ഡു​വ​ഴി ചീ​രാ​ലി​ല്‍
എ​ത്തു​ന്നു. നീ​ല​ഗി​രി ജി​ല്ല​യി​ലെ പ​ന്ത​ല്ലൂ​ര്‍, ഗൂ​ഡ​ല്ലൂ​ര്‍ താ​ലൂ​ക്കു​ക​ളി​ലു​ള്ള​വ​ര്‍ അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ള്‍​ക്ക് സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി​യെ ആ​ശ്ര​യി​ക്കു​ന്ന​വ​രാ​ണ്.

സ്വ​കാ​ര്യ, സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​ക്കെ​ത്തു​ന്ന​വ​ര്‍ നി​ര​വ​ധി​യാ​ണ്. അ​വ​രൊ​ക്കെ അ​തി​ര്‍​ത്തി​ക​ളി​ലെ നി​യ​ന്ത്ര​ണ​ത്തി​ല്‍ വ​ല​ഞ്ഞി​രി​ക്കു​ക​യാ​ണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!