Kerala News

കൊവിഡ്:’കൂട്ട പരിശോധന വിദഗ്ധരുടെയും ജനങ്ങളുടെയും അഭിപ്രായം മാനിച്ച്’; സർക്കാർ ഡോക്ടർമാർക്ക് മന്ത്രിയുടെ മറുപടി

കൊവിഡ് കൂട്ട പരിശോധന അശാസ്ത്രീയമാണെന്ന സർക്കാർ ഡോക്ടർമാരുടെ വിമർശനത്തിനെതിരെ ആരോ​ഗ്യമന്ത്രി കെ കെ ശൈലജ. കൊവിഡ് വ്യാപനം കൂടിയ സാഹചര്യത്തിൽ ആണ് കൂട്ട പരിശോധന നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. നേരത്തെ പരിശോധന കുറഞ്ഞു എന്നായിരുന്നു ആക്ഷേപം. കൂട്ടപരിശോധന എല്ലാ ദിവസവും ഇല്ല. വിദഗ്ധരുടെയും ജനങ്ങളുടെയും അഭിപ്രായം മാനിച്ചാണ് കൂട്ട പരിശോധന നടത്തുന്നതെന്നും മന്ത്രി പ്രതികരിച്ചു.

പരിശോധനാ ഫലം നൽകാൻ വൈകുന്നതിനാൽ കൂട്ട പരിശോധന അശാസ്ത്രീയമാണെന്നാണ് സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ ജി എം ഒ എ വിമർശിച്ചത്. ഫലം വൈകുന്നത് കൂട്ട പരിശോധനയുടെ ലക്ഷ്യം തകർക്കുകയാണ്. രോഗലക്ഷണമുള്ളവരിലേയ്ക്കും സമ്പർക്കപ്പട്ടികയിലുള്ളവരിലേയ്ക്കുമായി പരിശോധന ചുരുക്കണം. ലാബ് സൗകര്യം വർധിപ്പിക്കണം. മനുഷ്യവിഭവശേഷി വർധിപ്പിക്കണം എന്നും കെജിഎംഒഎ പറയുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് സംഘടന ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!