National

കെജ്രിവാളിന്റെ അറസ്റ്റില്‍ രാജ്യവ്യാപക പ്രതിഷേധം; ഡല്‍ഹിയില്‍ കനത്ത സുരക്ഷ

ന്യൂഡല്‍ഹി : മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇ ഡി അറസ്റ്റ് ചെയ്തതില്‍ രാജ്യവ്യാപക പ്രതിഷേധം. അറസ്റ്റില്‍ പ്രതിഷേധിക്കാനെത്തിയ എഎപി പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. പ്രതിഷേധം എ എ പി ഓഫീസിനുള്ളില്‍ മതിയെന്ന് പൊലീസ് അറിയിച്ചു. ഡല്‍ഹി റൗസ് അവെന്യൂ കോടതി പരിസരത്തും സുരക്ഷ ശക്തമാക്കി. ആം ആദ്മി പ്രതിഷേധത്തെ നേരിടാനായി മെട്രോ സ്റ്റേഷന്‍ വൈകുന്നേരം വരെ അടച്ചിടും. ആം ആദ്മി ഓഫീസിനടുത്ത ഐ.ടി.ഒ മെട്രോ സ്റ്റേഷനാണ് അടച്ചത്.

അറസ്റ്റിനെത്തുടര്‍ന്ന് ഇന്ന് ചേരാന്‍ ഇരുന്ന ഡല്‍ഹി നിയമസഭാ സമ്മേളനം റദ്ദാക്കി. 27 ന് രാവിലെ 11.00 മണിക്ക് നിയമസഭാ സമ്മേളനം ചേരും. അതേസമയം, കെജ്രിവാളിന്റെ കുടുംബാംഗങ്ങള്‍ വീട്ടു തടങ്കലിലാണെന്ന് എഎപി ആരോപിച്ചു. എഎപി നേതാക്കളെ കുടുംബത്തെ കാണാന്‍ അനുവദിക്കുന്നില്ല. ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് എഎപി മന്ത്രി ഗോപാല്‍ റായ് ചോദിച്ചു.

അറസ്റ്റിലായ അരവിന്ദ് കെജ്രിവാളിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഡല്‍ഹി റൗസ് അവന്യു കോടതിയില്‍ വീഡിയോ കോണ്‍ഫെറെന്‍സ് വഴി ഹാജരാക്കാനാണു സാധ്യത.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!